Image

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് തോല്‍വി: അഞ്ജു ബോബി ജോർജിന് ഏറ്റവും കൂടുതൽ വോട്ട്

Published on 09 November, 2026
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് തോല്‍വി: അഞ്ജു ബോബി ജോർജിന് ഏറ്റവും കൂടുതൽ വോട്ട്

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി. ഉഷയ്ക്ക് തോൽവി. മലയാളി മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയികളിൽ ഒന്നാമതെത്തി. സ്‌പോർട്‌സ് പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ നാല് സ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 

ആറ് മുൻ വനിതാ കായികതാരങ്ങൾ മത്സരിച്ചപ്പോൾ 40 വോട്ടുകൾ മാത്രം നേടിയ പി.ടി. ഉഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് മാത്രമേ അധ്യക്ഷ സ്ഥാനത്തേക്കുള്ള ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഉഷയുടെ അവസരവും നഷ്ടമായി.

53 വോട്ടുകളാണ് അഞ്ജു ബോബി ജോർജ് നേടിയത്. മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ 50 വോട്ടുകളുമായി രണ്ടാമതെത്തി. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജിക്ക് 45 വോട്ടുകളും ബാഡ്മിന്റൺ താരം സൈന നേവാളിന് 43 വോട്ടുകളും ലഭിച്ചു. ആറ് വോട്ടുകൾ മാത്രം നേടിയ മുൻ അത്‌ലറ്റ് അനിത പോൾ ദുരൈയാണ് അവസാന സ്ഥാനത്തെത്തിയത്. നാല് സ്ഥാനങ്ങളിലേക്കുള്ള മത്സരത്തിൽ അഞ്ജു ഉൾപ്പെടെയുള്ള നാല് താരങ്ങൾ വിജയിച്ചപ്പോൾ നിലവിലെ അധ്യക്ഷയായ പി.ടി. ഉഷയ്ക്ക് തിരിച്ചടി നേരിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക