Image

കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ

Published on 10 November, 2026
കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിലെ ‘നന്ദനം’ വീട്ടിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.

പുറത്തുപോയിരുന്ന ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ഉടൻതന്നെ മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘവും പരിശോധന നടത്തിവരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ നിലവിൽ വ്യക്തത വന്നിട്ടില്ല. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക