Image

യാത്രാരേഖകള്‍ നഷ്ടമായി; മലയാളി യുവാവ് ഇറാനില്‍ കുടുങ്ങി

Published on 10 November, 2026
യാത്രാരേഖകള്‍ നഷ്ടമായി; മലയാളി യുവാവ് ഇറാനില്‍ കുടുങ്ങി

കൊല്ലം ; കപ്പലിലെ ജീവനക്കാരനായ മലയാളി യുവാവ് ഇറാനില്‍ കുടുങ്ങി. കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ നഷ്ടമായതിനെ തുടര്‍ന്ന് കുടുങ്ങിയത്. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈന്‍ എന്ന കപ്പലില്‍ വാച്ച് കീപ്പര്‍ ആയി ജോലിചെയ്തുവരികയാണ് അക്ഷയ്. സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് കൊല്ലം എം എല്‍ എയും മന്ത്രിയുമായ ബിന്ദു കൃഷ്ണ അക്ഷയ്‌യുമായി ഫോണില്‍ സംസാരിച്ചു. 

മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് മന്ത്രി ഇക്കാര്യമറിയിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക