Image

റാഞ്ചല്‍ ഭീഷണി: എയര്‍ ഇന്ത്യ വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി

Published on 11 November, 2026
 റാഞ്ചല്‍ ഭീഷണി: എയര്‍ ഇന്ത്യ വിമാനം   ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി

കൊല്‍ക്കത്ത; കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് നേരെ റാഞ്ചല്‍ ഭീഷണി. രാവിലെ 10.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാഷ്റൂമില്‍ നിന്നാണ് ഭീഷണി കുറിപ്പ് കണ്ടെടുത്തത്. ടേക്ക് ഓഫിന് തൊട്ടു മുന്‍പാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് മുന്നറിയിപ്പ് സന്ദേശം അയച്ചത്. രാവിലെ 11.10ഓടെ വിമാനം റാഞ്ചുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ വിക്രം സിംഗ് അറിയിച്ചു.

 ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക