Image

ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍

Published on 12 November, 2026
ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍

 ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം പ്രവാസിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടാലിട തൃക്കുറ്റിശേരിയിലാണ് കരിയാത്തന്‍ കാവ് നടുവിലക്കണ്ടി ഷംസീദിനെ (33) മരിച്ച നിലയില്‍ കണ്ടെത്തിയത്. 
പ്രവാസിയായ ഷംസീദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇന്നലെ ലീവ് കഴിഞ്ഞ് പോകേണ്ടതായിരുന്നു. അവധി നീട്ടി സുഹൃത്തായ രാജന്റെ വീട്ടില്‍ വന്നതായിരുന്നു. ഷംസീദിനെ വീട്ടിലാക്കി രാജന്‍ പുറത്തു പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് ഇയാള്‍ അനക്കമില്ലാതെ കിടക്കുന്നത് കാണുന്നത്

ബാലുശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. അതൃമാന്‍കുട്ടിയാണ് പിതാവ്. മാതാവ്: സുബൈദ, ഭാര്യ:ഷാന, മകന്‍: ആഖിബ് റഹ്മാന്‍.സഹോദരന്‍- ഷംനാസ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക