Image

വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്; 5 പേർക്കു പരുക്കേറ്റു (പിപിഎം)

Published on 12 November, 2026
വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്; 5 പേർക്കു പരുക്കേറ്റു (പിപിഎം)

വാഷിംഗ്ടൺ ഡി സിയിൽ വൈറ്റ് ഹൗസിനു ഒരു മൈൽ മാത്രം അകലെ ലോഗൻ സർക്കിളിൽ വ്യാഴാഴ്ച്ച രാവിലെ ഉണ്ടായ വെടിവയ്പ്പിൽ അഞ്ചു പേർക്കു പരുക്കേറ്റു. ആളുകൾ ആ മേഖലയിൽ നിന്ന് അകന്നു നിൽക്കണമെന്നു പോലീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നു അവർ കൂട്ടിച്ചേർത്തു. സെന്റ് ലൂക്സ് പള്ളിയും ഹോൾ ഫുഡ്സ് സൂപ്പര്മാര്ക്കറ്റും ഏതാനും വീടുകളും അടങ്ങുന്ന മേഖല പോലീസ് അടച്ചുകെട്ടി. സ്കൂളുകളും അടച്ചിട്ടു.

ജിമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് വെടിവയ്പുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Shooting near White House injures 5 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക