
കോഴിക്കോട് : പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ ബേപ്പൂർ മുരളീധര പണിക്കർക്ക്
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജാണ് പുരസ്കാരം സമ്മാനിച്ചത്.
തിരുവനന്തപുരത്തെ ഭാരത് സേവക് സമാജ് ഹാളിൽ നടന്ന ചടങ്ങിൽ നാഷണൽ ചെയർമാൻ ബി.എസ്. ബാലചന്ദ്രനിൽനിന്ന് ടി.കെ. മുരളീധര പണിക്കർ പുരസ്കാരം ഏറ്റുവാങ്ങി.
സാഹിത്യരംഗത്തും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ദേശീയ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
പുരസ്കാര നേട്ടം ബേപ്പൂരിനും കോഴിക്കോടിന്റെ സാംസ്കാരിക മേഖലയ്ക്കും അഭിമാനമെന്ന് ജൂറി വിലയിരുത്തി.