
ചൈനീസ് ചാരവനിതയുമായുള്ള ബന്ധത്തിന്റെ പേരിൽ എൻവിഡിയ സി ഇ ഓ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട ജെൻസെൻ ഹുവാങിനു കമ്പനിയുടെ വൈസ് പ്രസിഡന്റ് കിംബെർലി പവലിനു പുറമേ മറ്റൊരു ജീവനക്കാരിയുമായും ബന്ധം ഉണ്ടായിരുന്നുവെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മൂന്നാമത്തെ സ്ത്രീയുടെ പേര് പുറത്തു വിട്ടിട്ടില്ല.
ഹുവാങിനു പകരം എൻവിഡിയ സി ഇ ഓ ആയി ആപ്പിൾ എക്സിക്യൂട്ടീവ് ചെയർമാൻ ടിം കുക്കിനെ നിയമിക്കുന്നത് നന്നായിരിക്കുമെന്നു വ്യാഴാഴ്ച്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഹുവാങിൽ നിന്നു ചാരവനിത രാജ്യത്തിൻറെ രഹസ്യങ്ങൾ ചോർത്തിയോ എന്ന ചോദ്യം ഉയരുന്നതിനിടയിലും അദ്ദേഹത്തെ വാഴ്ത്താൻ ട്രംപ് മടിച്ചില്ല.
"അദ്ദേഹം അത്യുജ്വലമായാണ് ജോലി ചെയ്തത്," ട്രംപ് പറഞ്ഞത്. ആ സ്ഥാനത്തു വരാൻ ഒരാൾ മാത്രമേയുള്ളൂ. അത് ആപ്പിളിന്റെ ടിം കുക്ക് ആണ്. ഒരു ഇതിഹാസത്തിനു പകരം മറ്റൊന്ന്."
ഹുവാങിനു പകരം ഫിനാൻസ് ചീഫ് കൊലെറ്റെ ക്രെസിനെയാണ് (59) എൻവിഡിയ സി ഇ ഓ ആയി തത്കാലം നിയമിച്ചത്.
Trump backs Tim Cook to lead Nvidia