Image

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: 24 കാറിന് ചെലവ് 9.6കോടി

Published on 13 November, 2026
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ:  24 കാറിന് ചെലവ് 9.6കോടി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 പുതിയ ടൊയോട്ട ഇന്നോവ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പടെ 22 കാറുകളും സംസ്ഥാനത്ത് എത്തുന്ന അതിഥികള്‍ക്കായി രണ്ടുകാറുകളും വാങ്ങാനാണ് തീരുമാനം.

ഇന്നോവയുടെ ഏറ്റവും കൂടിയ മോഡല്‍ കാറുകളാണ് വാങ്ങുക. ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രോട്ടോകോള്‍ വിഭാഗമാണ് കാറുകള്‍ വാങ്ങാനായി ഉത്തരവിറക്കിയിരിക്കുന്നത്. ഒന്‍പത് കോടി 60 ലക്ഷം രൂപ ഇതിനായി ചെലവ് വരുമെന്നാണ് കണക്കുകള്‍. പലവണ്ടികള്‍ക്കും കാലപഴക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പഴയ സര്‍ക്കാരിന്റെ കാലത്തുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. വണ്ടിയുടെ കാലപഴക്കം ചുണ്ടിക്കാട്ടി കേടാകുന്നതായി മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. പലമന്ത്രിമാരും സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
ഒരു വശംകെട്ട പാവം 2026-11-13 19:46:59
ഹെലികോപ്റ്റർ റൈഡ്, ഞാൻ ഇനിയും പോകും എന്ന വാക്ക്, എല്ലാ എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പള കൂടുതൽ പ്രഖ്യാപനം, അത് പാസാക്കി എടുക്കൽ, മന്ത്രി മന്ദിരങ്ങൾ പൂർത്തിയാക്കി സുഖജീവിതം, ഇപ്പോഴിതാ പുതിയ പുതിയ കാറുകൾ അവർ മാർക്ക്. എന്തായിത്?. തല മൊട്ടയടിച്ച്, ജോലിക്ക് ശമ്പളത്തിനുമായി തെരുവിൽ കിടന്നു സമരം ചെയ്യുന്ന പാവങ്ങളെ അവരുടെ ഷെഡും തല്ലിപ്പൊളിച്ച് തല്ലി ഓടിക്കുന്ന വൃത്തികെട്ട കേരള ഗവൺമെൻറ്. സിനിമാതാരങ്ങളെയും വലിയവൻമാരെയും തലയിലേക്ക് പൂജിക്കുന്ന വൃത്തികെട്ടവൻ. എന്തായിത്?. പാർട്ടി ഭേദം നോക്കാതെ ഒരൊറ്റ രാഷ്ട്രീയ കാര്യം വിശ്വസിക്കരുത്.
ഇപ്പോഴത്തെ ഗവണ്മെന്റ് 2026-11-13 22:25:47
ഏതായാലും പിണറായിയുടെ കാലത്തെ ധൂർത്തും അഴിമതിയും കൊള്ളയും കമ്മീഷൻ അടിയും ഒന്നും ഇപ്പോഴത്തെ ഗവണ്മെന്റെനില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക