Image

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Published on 13 November, 2026
മുഖ്യമന്ത്രി വി ഡി സതീശനെതിരെ പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി; മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരില്‍ എം എല്‍ എ എന്ന നിലയില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിജിലന്‍സ് ക്ലോഷര്‍ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. ആദ്യത്തെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സി ബി ഐ അന്വേഷണം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഈ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജഹാനാണ് ഹര്‍ജി നല്‍കിയത്.

 മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വി.ഡി.സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരില്‍ പ്രളയത്തില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കായി ആവിഷ്‌കരിച്ച ‘പുനര്‍ജനി’ പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്നാണു പരാതി. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള കാര്യങ്ങളിലാണ് ആരോപണം ഉയര്‍ന്നത്. പറവൂരില്‍ പ്രളയത്തില്‍ വീടു തകര്‍ന്ന 280 പേര്‍ക്ക് ഇതിനകം ‘പുനര്‍ജനി’ പദ്ധതിയില്‍ വീടു നിര്‍മിച്ചു നല്‍കി. ഇതില്‍ 37 വീടുകള്‍ വിദേശ മലയാളികളുടെ സ്പോണ്‍സര്‍ഷിപ് മുഖേന നിര്‍മിച്ചവയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക