Image

ഡിഫറന്റ് ആര്‍ട് സെന്റർ ശിശു ദിനം ആഘോഷിച്ചു

Published on 14 November, 2026
ഡിഫറന്റ് ആര്‍ട് സെന്റർ ശിശു ദിനം ആഘോഷിച്ചു

 
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ മാജിക് പ്ലാനറ്റില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം വര്‍ണ്ണാഭമായി. ആഘോഷത്തില്‍ നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഭിന്നശേഷിക്കാരുടെ സംഘനൃത്തവും സംഘഗാനവും അമ്മമാര്‍ക്കൊപ്പം ചേര്‍ന്ന് അവതരിപ്പിച്ച വാദ്യസംഗീതവും ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന ദേശഭക്തിഗാന മത്സരത്തിലും പ്രച്ഛന്നവേഷ മത്സരത്തിലും കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. 

ശിശുദിനാഘോഷം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറിയുമായ അജിത് വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി എത്തിയ സമൂഹമാധ്യമ താരം നിധി ദയാസ് കലാപ്രകടനം അവതരിപ്പിച്ചു. ചടങ്ങില്‍ നിധി ദയാസിനെ ആദരിച്ചു. മത്സര വിജയികള്‍ക്കും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മാജിക് പ്ലാനറ്റ് എച്ച്.ആര്‍ മാനേജര്‍ കവിത സ്വാഗതവും മാര്‍ക്കറ്റിംഗ് ഹെഡ് ജിജോ പി. ജോര്‍ജ് നന്ദിയും പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക