Image

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്

Published on 14 November, 2026
ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്

തിരുവനന്തപുരം: ശബരിമല തീർഥാടകര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എല്‍ഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദര്‍ശനത്തിന് എത്തുന്നവർ തീർഥാടനത്തിനിടെ മരിച്ചാൽ ഇന്‍ഷ്വറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തീർഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് കെ. ജ‌യകുമാർ പറഞ്ഞു. വഴിപാടുകള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനത്തിന് പ്രാധാന്യം നല്‍കും. ഡോളി സര്‍വീസുകൾ ഇനി മുതല്‍ പ്രീ - പെയ്ഡ് ആയിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക