Image

ജുവനൈൽ കേസുകളുടെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം; നിർണായക നിർദ്ദേശവുമായി ഹൈക്കോടതി

Published on 14 November, 2026
ജുവനൈൽ കേസുകളുടെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം; നിർണായക നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ജുവനൈല്‍ കേസുകളുടെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് നിയമനിര്‍മാണ സഭകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ കുട്ടികള്‍ 16 വയസില്‍ മതിയായ മാനസിക വളര്‍ച്ചയും പക്വതയും ആര്‍ജിക്കുന്നുണ്ടെന്നും കാലാനുസൃതവും ഉചിതവുമായ തീരുമാനമെടുക്കുന്നത് നിയമനിര്‍മ്മാണ സഭകള്‍ ആലോചിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

വയസ് കേസില്‍ നിന്ന് തടിയൂരാനുള്ള പഴുതായി മാറുന്നുണ്ട്. പല കേസുകളിലും കോടതിയ്ക്ക് നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നും വൈകാരികമായി നടപടിയെടുക്കാന്‍ കോടതിയ്ക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്ന അബ്കാരി നിയമത്തിലെ വകുപ്പുകള്‍ ബാറുകളും എക്സൈസ് ഉദ്യോഗസ്ഥരും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വിക്രമന്‍ പിള്ളയാണ് കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക