Image

കള്ളന്മാരെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ച ഷൂ ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്; ഒടുവിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണം കണ്ടെത്തി

Published on 15 November, 2026
കള്ളന്മാരെ  പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ച ഷൂ ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്; ഒടുവിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണം കണ്ടെത്തി

കള്ളന്മാരെ പേടിച്ച് ഭാര്യ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ചുവെച്ച സ്വർണം, ഇക്കാര്യമറിയാതെ ഭർത്താവ് ഹരിതകർമ്മ സേനയ്ക്ക് കൈമാറി. പാലക്കാട് പട്ടാമ്പിയിലാണ് കൗതുകകരമായ ‌സംഭവം അരങ്ങേറിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണം കണ്ടെത്തിയ ഹരിതകർമ്മ സേനാംഗങ്ങൾ അത് ഉടമകൾക്ക് തിരികെ നൽകി മാതൃകയായി.

പട്ടാമ്പി ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിന്റെയും ബീനയുടെയും വീട്ടിലാണ് സംഭവം. ഇരുവരും പകൽ സമയങ്ങളിൽ ജോലിക്ക് പോകുന്നതിനാൽ വീട്ടിലെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ബീന ഭർത്താവിന്റെ ഉപയോഗശൂന്യമായ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ചുവെച്ചത്. എന്നാൽ, ഇക്കാര്യം അറിയാതിരുന്ന ജോൺ, വീട്ടിൽ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് പഴയ സാധനങ്ങൾക്കൊപ്പം ഈ ഷൂസും കൈമാറുകയായിരുന്നു.

വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബീന ഷൂസ് കാണാതായതോടെയാണ് സ്വർണം നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. പരിഭ്രാന്തരായ ദമ്പതികൾ ഉടൻ തന്നെ ഹരിതകർമ്മ സേനാംഗങ്ങളെ വിവരമറിയിക്കുകയും സ്വർണം കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക