Image

ജുനൈദിന്റെ മരണത്തില്‍ മാപ്പ് പറഞ്ഞ് കെഎസ്ഇബി; അപകട സാധ്യത അറിയിക്കാന്‍ മൊബൈല്‍ നമ്പര്‍

Published on 15 November, 2026
ജുനൈദിന്റെ മരണത്തില്‍ മാപ്പ് പറഞ്ഞ് കെഎസ്ഇബി; അപകട സാധ്യത അറിയിക്കാന്‍ മൊബൈല്‍ നമ്പര്‍

മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ വൈദ്യുതി പോസ്റ്റിന്റെ സ്‌റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കെഎസ്ഇബി. ഷിഹാബിന്റെ മകന്‍ ജുനൈദ് ആണ് മരിച്ചത്. കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ജുനൈദിന്റെ മരണത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചേക്കും.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം വയലിലേക്ക് ഇറങ്ങിയതായിരുന്നു ജുനൈദ്. പാടവരമ്പിലൂടെ പോകുന്നതിനിടെ വൈദ്യുതി കമ്പിയിലെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി കമ്പി പൊട്ടി സ്റ്റേ കമ്പിയില്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. വൈദ്യുതി ലൈന്‍ താഴ്്ന്ന് കിടക്കുന്നതില്‍ തിരൂരങ്ങായിലെയും വെന്നിയൂരിലെയും ഓഫീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടാകാര്‍ പറഞ്ഞു.

ചെറുമുക്ക് വെസ്റ്റ് എറപ്പറമ്പന്‍ ഷിഹാബിന്റെയും അസീനയുടെയും രണ്ടാമത്തെ മകനാണ് ജുനൈദ്. തിരൂരങ്ങാടി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാം വിദ്യാര്‍ഥിയാണ്. ചെറുമുക്ക് വെസ്റ്റിലെ ആമ്പല്‍ പാടത്താണ് സംഭവം. മദ്രസ വിട്ടെത്തിയ ശേഷം കൂട്ടുകാര്‍ക്കൊപ്പം പാടത്തേക്ക് പോയതായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ജുനൈദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക