Image

മിനികൂപ്പർ അപകടക്കേസ്; ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

Published on 16 November, 2026
മിനികൂപ്പർ അപകടക്കേസ്; ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

കൊച്ചി: മിനികൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. കാക്കനാട് ജില്ലാ ജയിലിന് സമീപത്തെ ബോസ്റ്റൽ സ്കൂളിൽ നിന്നാണ് സുഹൈൽ പുറത്തിറങ്ങിയത്.

കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്‍റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ നവംബർ 16ന് മാത്രമേ മോചിപ്പിക്കാവൂവെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച സുഹൈൽ ജാമ്യത്തിലിറങ്ങിയത്.

മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

ഒക്റ്റോബർ 11നാണ് നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനികൂപ്പർ അപകടമുണ്ടായത്. സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവർ മരിച്ചിരുന്നു.

 

Join WhatsApp News
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-16 12:03:28
💥🔥ഒരു 'ഭദ്രകീർത്തി'യാണോ നീതിന്യായ വ്യവസ്ഥയെ ജനാധിപത്യക്രമത്തിൽ നിയന്ത്രിക്കേണ്ടത്??? അതൊരു അശ്ലീല കീഴ് വഴക്കം ഉണ്ടാക്കും. എഴുതിവച്ച നിയമങ്ങൾക്കനുസരിച് തെളിവുകളുടെ അടിസ്ഥാനത്തിൽ, ന്യായാധിപൻ നീതിയും ന്യായവും നിഷ്പക്ഷമായി വിധിക്കട്ടെ. ആൾക്കൂട്ടത്തിന്റെ തൽക്ഷണ "സെന്റിമെന്റ്സ് വിധികൾ" മത രാജ്യങ്ങളിൽ നടപ്പാക്കുന്നതിനെ ആധുനീക ജനാധിപത്യത്തിൽ പകർത്താനാവില്ല. നാം മനുഷ്യരായിട്ട് മുൻപോട്ടല്ലേ യാത്ര ചെയ്യേണ്ടത്??? റെജീസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക