
ന്യൂഡല്‍ഹി: പ്രശസ്ത നടന്മാരായ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഗുണ്ടാ സംഘത്തില്‍ നിന്നും വധഭീഷണി. ഗുണ്ടാ സംഘതലവന്‍ ഗോാള്‍ഡി ധില്ലനില്‍ നിന്നുമാണ് വധഭീഷണി .അടുത്തിടെ ഡല്‍ഹി പോലീസ് തന്റെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്തത് മുംബൈയിലെ മുതിര്‍ന്ന നടനെ ലക്ഷ്യമിട്ടുള്ള പദ്ധതിയെ ബാധിച്ചിട്ടില്ലെന്നും ഗോള്‍ഡി ധില്ലന്‍ അവകാശപ്പെടുന്നു.വികാസ് താക്കൂര്‍, ദീപക് സിംഗ് എന്നിവരുടെ അറസ്റ്റ് ഈ പദ്ധതിയില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും, മുംബൈയില്‍ തനിക്കായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഏകദേശം 200-ഓളം കൂട്ടാളികള്‍ സജീവമായി രംഗത്തുണ്ടെന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഗോള്‍ഡി മുന്നറിയിപ്പ് നല്‍കി.
സിഖ് സമൂഹത്തിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള ഭീഷണിയും പോസ്റ്റിലുണ്ട്. അമിതാഭ് ബച്ചനെയും അദ്ദേഹത്തിന്റെ മകന്‍ അഭിഷേകിനെയും പ്രത്യേകമായി പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ക്ക് പോലും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.