Image

കുരുമുളകിന് റെക്കോർഡ് വില; കിലോയ്ക്ക് 750 രൂപ വരെ

Published on 17 November, 2026
കുരുമുളകിന്  റെക്കോർഡ് വില; കിലോയ്ക്ക് 750 രൂപ വരെ

വയനാട്: കുരുമുളക് വിപണിയിൽ സർവകാല റെക്കോഡ് കുതിപ്പ്. ഒരു പതിറ്റാണ്ടിന് ശേഷം വയനാടൻ കുരുമുളകിന് കിലോയ്ക്ക് 740 മുതൽ 750 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. 2014–2015 സീസണിന് ശേഷം ഇതാദ്യമായാണ് വിപണിയിൽ കുരുമുളക് വില ഇത്രയധികം ഉയരുന്നത്. എന്നാൽ, ഉൽപ്പാദനം കുറഞ്ഞത് കാരണം കരുതൽ ശേഖരമുള്ള ചുരുക്കം കർഷകർക്ക് മാത്രമാണ് ഈ റെക്കോഡ് വിലയുടെ നേട്ടം ലഭിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ കുരുമുളക് വ്യാപാരം നടക്കുന്നത്. വയനാടൻ കുരുമുളകിന് ക്വിൻ്റലിന് 74,000 രൂപ വരെയാണ് വിപണിയിൽ രേഖപ്പെടുത്തിയത്. പ്രാദേശിക വിപണികളിൽ കിലോയ്ക്ക് 740 മുതൽ 750 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. 2014–2015 സീസണിലായിരുന്നു ഇതിനു മുൻപ് കുരുമുളകിന് ഏറ്റവും ഉയർന്ന വില ലഭിച്ചത്. അന്ന് ക്വിൻ്റലിന് 72,500 രൂപയായിരുന്നു നിരക്ക്. എന്നാൽ പിന്നീട് വില കുത്തനെ ഇടിയുകയായിരുന്നു.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക