Image

ശബരിമലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ ശ്രമിക്കുന്നു, ഭക്ഷണത്തില്‍ പോലും വിഷം ചേര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും മന്ത്രി കെ മുരളീധരന്‍

Published on 17 November, 2026
ശബരിമലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ ശ്രമിക്കുന്നു, ഭക്ഷണത്തില്‍ പോലും വിഷം ചേര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും  മന്ത്രി കെ മുരളീധരന്‍

ശബരിമല; ശബരിമല തീര്‍ത്ഥാടന കാലത്ത് ബോധപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ഭക്ഷണത്തില്‍ പോലും വിഷം ചേര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും മന്ത്രി കെ മുരളീധരന്‍. കഴിഞ്ഞ ദിവസം ശബരിമലയിലെ ടോയ്ലറ്റിലെ വാല്‍വ് അടച്ചിട്ടതും ചൊവ്വാഴ്ച പുലര്‍ച്ചെ ഒരാള്‍ ബഹളമുണ്ടാക്കിയതും അടക്കമുള്ള സംഭവങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും, ടെന്‍ഡര്‍ ലഭിക്കാത്തവരും കച്ചവട താല്‍പര്യക്കാരുമാണ് ബഹളത്തിന് ഇറങ്ങിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇന്റലിജന്‍സ് വിഭാഗത്തോട് വിഷയം സസൂക്ഷ്മം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക