Image

ഇത് പിണറായിയുടെ ക്യാബിനറ്റ് അല്ല, യുഡിഎഫ് സ്തുതിപാഠക സംഘമല്ല; മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി

Published on 18 November, 2026
ഇത് പിണറായിയുടെ ക്യാബിനറ്റ് അല്ല, യുഡിഎഫ് സ്തുതിപാഠക സംഘമല്ല; മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി ; ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. തര്‍ക്കങ്ങളുണ്ടായെങ്കിലും എല്ലാ കാര്യത്തിലും ഏകാഭിപ്രായത്തില്‍ തീരുമാനമുണ്ടായി. ഇതാണ് ജനാധിപത്യം. ഇത് പിണറായി വിജയന്റെ ക്യാബിനറ്റ് അല്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് മന്ത്രിസഭാ യോഗമെന്നത് പിണറായിയുടെ മന്ത്രിസഭ പോലെ അല്ല. എല്ലാവരും പരസ്പരം അഭിപ്രായങ്ങള്‍ പറയുന്നതും തര്‍ക്കിക്കുന്നതും സ്വാഭാവികമാണ്. ഇന്ന് മന്ത്രിസഭയില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ടായി .രണ്ടര മണിക്കൂറായിരുന്നു യോഗം. പിണറായി വിജയന്‍ പോക്കറ്റില്‍നിന്ന് ഒരു കടലാസെടുത്താല്‍ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ മന്ത്രിസഭയല്ല ഇത്. ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലര്‍ തമ്മില്‍ തര്‍ക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാന്‍ എന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചു. 

യുഡിഫ് മന്ത്രിസഭയില്‍ എടുക്കുന്ന എല്ലാ തീരുമാനവും ഒറ്റകെട്ടായാണ്. തീരുമാനമെടുക്കാന്‍ പറ്റിയില്ലെങ്കില്‍ മാറ്റിവെക്കും യുഡിഎഫ് സ്തുതിപാടക സംഘമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക