
യാക്കോബായ സഭാ അധ്യക്ഷന്റെ മണർകാട് പള്ളി സന്ദർശനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മണർകാട് പള്ളിയിൽ പ്രവേശിക്കാൻ പാത്രിയാർക്കീസ് ബാവയ്ക്ക് അനുമതിയില്ല. എന്നാൽ അതിന് സർക്കാർ ഒത്താശ ചെയ്തത് ഖേദകരമാണ്.
സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന നീക്കമാണ് സർക്കാർ തലത്തിൽ ഉണ്ടായതെന്നും കാതോലിക്കാ ബാവ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ഓർത്തഡോക്സ് സഭയെ ആഴത്തിൽ മുറിവേല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സമാധാന ശ്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. എന്നാൽ അങ്ങനെ ഒരു ചർച്ച നടന്നിട്ടില്ല. അത് മറച്ചുവെച്ചാണ് കോടതിയിൽ പറഞ്ഞത്. സമാധാനത്തിന് തുരങ്കംവെക്കുന്ന നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാടെടുത്തെന്നും കോതമംഗലത്തും മണര്‍കാടും നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമെന്നും ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പൊലീത്ത കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു