Image

മാസപ്പടിക്കേസ്; മുഹമ്മദ്‌ റിയാസിന്‍റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ്

Published on 18 November, 2026
മാസപ്പടിക്കേസ്; മുഹമ്മദ്‌ റിയാസിന്‍റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ്

കൊച്ചി: സിഎംആർഎൽ - എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി). മുന്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നൽകി. നിഖിൽ, ഷൈജൽ, ഹസൻ, വാരിസ് അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആറിലാണ് നോട്ടീസ് നൽ‌കിയിരിക്കുന്നത്.

ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്‍റെ നടപടികൾ മാത്രമെന്നാണ് ഇഡി അറിയിക്കുന്നത്. സിഎംആർഎൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിട്ടുള്ളത്. ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം,

വ്യാഴാഴ്ച ഹാജരാകാൻ ആകില്ലെന്ന് റിയാസിന്‍റെ സുഹൃത്ത് വാരിഷ് ഇഡിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി കൊണ്ട് ഇഡിയ്ക്ക് വാരിഷ് മറുപടി നൽകി. അപകടം പറ്റി ചികിത്സയിൽ ആയതിനാൽ കൂടുതൽ സാവകാശം വേണമെന്നാണ് വാരിഷിന്‍റെ ആവശ്യം. ഹൈക്കോടതിയിലെ കേസിന്‍റെ സ്റ്റേയും മറുപടിയിൽ ചൂണ്ടിക്കാട്ടി. ഷൈജലും വ്യാഴാഴ്ച ഹാജരാകില്ല. അടിയന്തര യാത്രയായതിനാൽ കൂടുതൽ സാവകാശം വേണമെന്നാണ് ഷൈജല്‍ മറുപടി നൽകിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക