Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ജടായുപ്പാറ സന്ദർശിക്കും; കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Published on 19 November, 2026
പ്രധാനമന്ത്രി നരേന്ദ്ര മോദി ജടായുപ്പാറ സന്ദർശിക്കും;  കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തെ ജടായുപ്പാറ സന്ദർശിക്കാനെത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിക്ക് മുൻപ് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ശിഖാവത്ത് ജടായു പാറയിലെത്തുമെന്ന് സുരേഷ് ഗോപി മാധ‍്യമങ്ങളോട് പറഞ്ഞു.

ഡൽഹി ബിനാലെയിൽ ജടായുവിന്‍റെ സാന്നിധ‍്യം വേണമെന്ന് ആവശ‍്യപ്പെട്ടതായും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ അടുത്തിടെ രാമായണ എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് കൊല്ലത്തെ ജടായു പാറ വലിയ ശ്രദ്ധ നേടിയത്. ഇതോടെ ഉത്തരേന്ത‍്യയിൽ നിന്നുൾപ്പടെ അനവധി വിനോദസഞ്ചാരികളാണ് ജടായുപാറ കാണാൻ എത്തുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക