Image

കണ്ണൂരില്‍ വധശ്രമക്കേസ് പ്രതികള്‍ക്കൊപ്പം പൊലിസുകാരന്റെ വിനോദയാത്ര; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Published on 20 November, 2026
 കണ്ണൂരില്‍ വധശ്രമക്കേസ് പ്രതികള്‍ക്കൊപ്പം പൊലിസുകാരന്റെ വിനോദയാത്ര; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

 

കണ്ണൂര്‍: വധശ്രമക്കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം പൊലിസ് ഉദ്യോഗസ്ഥന്‍ വിനോദയാത്ര നടത്തിയെന്ന് പരാതി. ശ്രീകണ്ഠപുരം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയേഷിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാനപൊലിസ് മേധാവിക്കും (ഡിജിപി) പരാതി നല്‍കിയത്.

ശ്രീകണ്ഠപുരം മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കു നേരെയുണ്ടായ ആക്രമണക്കേസിലെ പ്രതികള്‍ക്കൊപ്പം ജയേഷ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലിസ് അസോസിയേഷന്റെ മുന്‍ ജില്ലാ നേതാവുകൂടിയാണ് ജയേഷ്.

കൗണ്‍സിലറെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് വൈകിപ്പിച്ചത് ജയേഷിന്റെ സ്വാധീനം കൊണ്ടാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക