Image

സ്വര്‍ണ്ണവില ഒറ്റയടിക്ക് പവന് 3,760 രൂപ ഇടിഞ്ഞു; വെള്ളിക്കും തിരിച്ചടി

Published on 20 November, 2026
സ്വര്‍ണ്ണവില ഒറ്റയടിക്ക് പവന് 3,760 രൂപ ഇടിഞ്ഞു; വെള്ളിക്കും തിരിച്ചടി

കൊച്ചി: സംസ്ഥാനത്ത് വീഴ്ചയില്‍നിന്ന് വന്‍വീഴ്ചയിലേക്ക് സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒറ്റയടിക്ക് 470 രൂപയും പവന് 3,760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 11,510 രൂപയിലും പവന് 92,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 385 രൂപ കുറഞ്ഞ് 9,420 രൂപയാണ്. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 300 രൂപ താഴ്ന്ന് 7,375 രൂപയിലും ഒമ്പത് കാരറ്റ് സ്വര്‍ണവില ഗ്രാമിന് 190 രൂപ കുറഞ്ഞ് 4,760 രൂപയിലുമെത്തി.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക