Image

ഒരു കാരണവശാലും ഭക്തരോട് ദേഷ്യപ്പെടരുത്, തർക്കിക്കരുത്; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Published on 20 November, 2026
ഒരു കാരണവശാലും ഭക്തരോട് ദേഷ്യപ്പെടരുത്, തർക്കിക്കരുത്; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ തികഞ്ഞ സഹിഷ്ണുതയോടെയും മാന്യമായും വേണം പെരുമാറാനെന്ന് കേരള ഹൈക്കോടതി കർശന നിർദേശം നൽകി. ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തുനിന്ന് ഭക്തർക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അധിക്ഷേപങ്ങളും സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഈ സുപ്രധാന ഇടപെടൽ.

ഏത് സാഹചര്യത്തിലും ഭക്തരോട് ദേഷ്യം പ്രകടിപ്പിക്കരുതെന്നും സമചിത്തതയോടെ പ്രവർത്തിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളോ തർക്കങ്ങളോ മോശം പെരുമാറ്റമോ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

കോടതിയുടെ നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കുമെന്നും ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും ഗുരുവായൂർ ദേവസ്വം അഭിഭാഷകൻ ഉറപ്പുനൽകി. ഈ ഉറപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ഹൈക്കോടതി ഹർജി തീർപ്പാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക