Image

ഫെയർനസ് ക്രീം തേച്ച് 17 കാരിയുടെ വൃക്ക തകരാറിലായ സംഭവം; ആരോഗ്യ വകുപ്പ് കർശന നടപടിക്ക്

Published on 21 November, 2026
ഫെയർനസ് ക്രീം തേച്ച് 17 കാരിയുടെ വൃക്ക തകരാറിലായ സംഭവം; ആരോഗ്യ വകുപ്പ് കർശന നടപടിക്ക്

മലപ്പുറം: മുഖം വെളുക്കാനായി ഉപയോഗിച്ച എഫ് ട്യൂൺ ഫേസ് ക്രീമിലെ അമിത മെർക്കുറി 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി പരാതി. ക്രീമിലെ മെർക്കുറിയുടെ അമിത സാന്നിധ്യം മൂലം പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിക്കുകയായിരുന്നു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.

കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധയിൽ ഈ ക്രിമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പെൺകുട്ടയും കുടുംബവും.

സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിരവധി കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മനുഷ്യന്‍റെ ആരോഗ്യത്തെയാണ് ഇതില്ലാതാക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾക്ക് കിട്ടുന്ന പരസ്യങ്ങൾ ആണ് കുട്ടികൾ അടക്കം വാങ്ങാൻ കാരണം. വളരെ സീരിയസ് ആയിട്ടാണ് സർക്കാർ ഈ വിഷയത്തെ കാണുന്നതെന്നും എല്ലായിടത്തും പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക