Image

കെഎസ്ആർടിസി ബസ്സിനുള്ളിലെ മദ്യപാനം; വ്യാപക പരിശോധനയ്ക്ക് അടിയന്തര നിർദേശം

Published on 22 November, 2026
കെഎസ്ആർടിസി ബസ്സിനുള്ളിലെ മദ്യപാനം; വ്യാപക പരിശോധനയ്ക്ക് അടിയന്തര  നിർദേശം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകൾക്കുള്ളിലെ മദ്യപാന സംഭവങ്ങൾക്ക് പിന്നാലെ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ദീർഘദൂര, ഹ്രസ്വദൂര ബസ്സുകളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് കെഎസ്ആർടിസി സിഎംഡി നിർദ്ദേശിച്ചത്. തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സിനുള്ളിൽ അഞ്ചംഗ സംഘം പരസ്യമായി മദ്യപിച്ച സംഭവത്തിന് പിന്നാലെയാണ് അധികൃതരുടെ അടിയന്തര ഇടപെടൽ.

തലശ്ശേരി – തിരുവനന്തപുരം ബസ്സിൽ പരസ്യമായി മദ്യപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബസ്സുകളിലെ പരിശോധന ശക്തമാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തിലായിരിക്കും സംസ്ഥാന വ്യാപക പരിശോധനകൾ നടക്കുക. 

നേരത്തെ ദീർഘദൂര ബസ്സുകളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്ന പരിശോധനകൾ ഇനി ഹ്രസ്വദൂര ബസ്സുകളിലേക്കും വ്യാപിപ്പിക്കും. മുൻപ് കെഎസ്ആർടിസിയിലെ ജീവനക്കാരായിരുന്നു എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് പദവി വഹിച്ചിരുന്നത്. എന്നാൽ നിലവിൽ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ് ഈ ചുമതല വഹിക്കുന്നത്. ഇതോടെ പരിശോധനകൾ കൂടുതൽ കർശനവും കാര്യക്ഷമവുമാകുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ പ്രതീക്ഷ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക