Image

പത്തനാപുരത്തെ നടുക്കി അരുംകൊല; മകളുടെ കൺമുന്നിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

Published on 22 November, 2026
പത്തനാപുരത്തെ നടുക്കി അരുംകൊല; മകളുടെ കൺമുന്നിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

പത്തനാപുരം: കൊല്ലം പട്ടാഴിയിൽ കുടുംബവഴക്കിനെ തുടർന്ന് മകളുടെ കൺമുന്നിൽ വെച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു (48) ആണ് ഭാര്യ ക്രിസ്റ്റിയെ (38) ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.

​ഏറെനാളായി ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കുന്നിക്കോട് പൊലീസ് ശനിയാഴ്ച ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി സംസാരിക്കുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ ക്രിസ്റ്റി, ഞായറാഴ്ച വൈകീട്ട് പന്തപ്ലാവിലെ വീട്ടിൽ വസ്ത്രങ്ങൾ എടുക്കാനായി എത്തിയപ്പോഴാണ് വീണ്ടും തർക്കമുണ്ടായത്.

​തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ബിനു വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് മകളുടെ മുന്നിലിട്ട് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബിനു വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സംഭവത്തിൽ കുന്നിക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക