Image

2018ലെ അപകീർത്തിക്കേസ്; ധ്രുവ് റാതീക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

Published on 23 November, 2026
2018ലെ അപകീർത്തിക്കേസ്; ധ്രുവ് റാതീക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

ധ്രുവ് റാതീക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018ലെ അപകീർത്തിക്കേസിൽ കോടതി സമൻസുകൾക്ക് ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ബിജെപി ഐടി സെല്ലിനെതിരെ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റാതീക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഡിസംബർ 3ന് വീണ്ടും പരിഗണിക്കും.

ധ്രുവ് റാതീയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് വികാസ് സംസ്കൃത്യായൻ നൽകിയ പരാതിയിലാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനം റൈസ് ഖാൻ നടപടി സ്വീകരിച്ചത്. നേരത്തെയും ഒക്ടോബർ 31ന് റാതീക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വാറണ്ട് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട് അടച്ചിട്ട നിലയിലാണെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമത്തിലുള്ള വിലാസത്തിലേക്ക് കോടതി വീണ്ടും സമൻസ് അയച്ചു.

ധ്രുവ് റാതീ  സാധാരണയായി ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും ഡൽഹിയിൽ നടന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യയിലെത്തിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂട്യൂബ് ചാനലിൽ തനിക്കെതിരെ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് 2018ൽ നൽകിയ മാനനഷ്ട പരാതിയാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക