Image

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽനിന്ന് ചാടിപ്പോയി

Published on 23 November, 2026
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽനിന്ന് ചാടിപ്പോയി

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽനിന്ന് ചാടിപ്പോയി. മുൻപ് ചാടിയ കുരങ്ങാണ് ഇന്നും പുറത്തുചാടിയത്. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തു പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു.

രാവിലെ എട്ടരയോടെയായിരുന്നു കൂട്ടിൽനിന്ന് പുറത്തേക്ക് ചാടിയത്. തുടർന്ന് സമീപത്തെ വലിയ മരത്തിൽ കയറിയിരിക്കുകയായിരുന്നു. ഭക്ഷണം ഒരുക്കി കൂട്ടിൽ തിരിച്ചുകയറ്റാനുള്ള ശ്രമം നടക്കുകയാണ്. രണ്ട് സൂ കീപ്പർമാരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

2023-ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് ചാടിപ്പോവുകയും നഗരത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. അന്ന് ഏറെപ്പണിപ്പെട്ടാണ് കുരങ്ങിനെ തിരിച്ചെത്തിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക