Image

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ്

Published on 23 November, 2026
പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ്

തൃശ്ശൂര്‍: പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് തടവ് ശിക്ഷ. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിലാണ് ശ്രീജിത് രവിയെ തൃശ്ശൂര്‍ അതിവേഗ കോടതി ശിക്ഷിച്ചത്. ഒരു കൊല്ലം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ച കോടതി, ശ്രീജിത്തിന് ജാമ്യം അനുവദിച്ചു. പ്രതി അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാര്‍ഥിനികള്‍ക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ശ്രീജിത്തിനെ പിടികൂടിയത്. 

കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയത്. ആളെ പരിചയമുണ്ടെും കുട്ടികള്‍ പൊലീസിനെ അറിയിച്ചിരുന്നു. കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീജിത്ത് പിടിയിലായത്.

അതേസമയം, ജാമ്യത്തിലിറങ്ങിയ പ്രതി പാലക്കാട് വച്ച് വീണ്ടും സമാന കേസില്‍ പിടിയിലായിരുന്നു. തനിക്ക് മാനസിക വൈകൃതമുണ്ടെന്നും ചികിത്സയിലാണെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ ശ്രീജിത്തിന്റെ വാദങ്ങൾ തള്ളിയാണ് കോടതിയുടെ വിധി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക