Image

ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്

Published on 24 November, 2026
 ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്

 


കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനത്തിലൂടെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹ്സിനെ (35) ആണ് മലപ്പുറം ജില്ലയിലെ പള്ളിക്കലില്‍നിന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ചുവന്നാല്‍ വിവാഹം കഴിച്ച് സൗദി അറേബ്യയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പ്രതി ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്ന് യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.


കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ബി.വി.വിജയ ഭരത് റെഡ്ഡി, കണ്ണൂര്‍ സിറ്റി എ.സി.പി. എം.പി.ആസാദ് എന്നിവരുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.സി.പി.ഒ.മാരായ പി.വി.ബൈജു, വി.കെ.നിഷാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക