Image

തൃശൂരില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Published on 24 November, 2026
 തൃശൂരില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

 

തൃശൂര്‍: തൃശൂരില്‍ കമിതാക്കളായ യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന്‍ (29), അന്നമനട എടയാറ്റൂര്‍ ആളയൂര്‍ വീട്ടില്‍ രമ്യ (41) എന്നിവരാണ് മരിച്ചത്.

സതേണ്‍ കോളേജിന് സമീപമുള്ള റെയില്‍വേ പാളത്തില്‍ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും, ഈ ബന്ധത്തെച്ചൊല്ലി രണ്ട് കുടുംബങ്ങളുടെയും ഭാഗത്തുനിന്ന് ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നതായും വിവരമുണ്ട്. അഖില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. രമ്യയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക