
കോട്ടയം : കോട്ടയം പഴയസെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് ഒന്നാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ 210 -ാം ഓര്‍മ്മപ്പെരുന്നാളും, ഡല്‍ഹി ഭദ്രാസനാധിപനും, കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പലുമായിരുന്ന ഡോ.പൗലോസ് മാര്‍ ?ഗ്രീ?ഗോറിയോസ് മെത്രാപ്പോലീത്തായുടെ 30 -ാം ഓര്‍മ്മപ്പെരുന്നാളും ഇന്ന്. രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരം. 7.30ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍?ഗീസ് മാര്‍ പീലക്‌സിനോസ് എന്നീ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരാകും.
ഇന്നലെ സന്ധ്യാനമസ്‌ക്കാരത്തിനും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്, ഡോ.?ഗീവര്‍?ഗീസ് മാര്‍ യൂലിയോസ്, ?ഗീവര്‍?ഗീസ് മാര്‍ പീലക്‌സിനോസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരായി. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ ഫാ.ഡോ.ജോസ് ജോണ്‍ അനുസ്മരണപ്രഭാഷണം നടത്തി. പഴയസെമിനാരി മാനേജര്‍ ഫാ.ജോബിന്‍ വര്‍?ഗീസ്, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, സെമിനാരി അധ്യാപകര്‍, വൈദിക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ വിവിധ ഭ?ദ്രാസനങ്ങളില്‍ നിന്നുള്ള വൈദികരും, വിശ്വാസികളും സംബന്ധിച്ചു.
ചിത്രം : കോട്ടയം പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് ഒന്നാമന്‍ മലങ്കര മെത്രാപ്പോലീത്താ, ഡോ. പൗലോസ് മാര്‍ ?ഗ്രീ?ഗോറിയോസ് എന്നിവരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികള്‍ക്ക് മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആശീര്‍വാദം നല്‍കുന്നു. ഗീവര്‍?ഗീസ് മാര്‍ പീലക്‌സിനോസ്, ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്,ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്, ഡോ.?ഗീവര്‍?ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ സമീപം.