
പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് റൂമിനുള്ളിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിലുണ്ടായിരുന്ന തോക്ക് സ്കൂളിലെത്തിച്ച് സഹപാഠികൾക്ക് കാണിച്ചുകൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
വിദ്യാർത്ഥിയുടെ തോളിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്കൂൾ അടച്ചു. റിവോൾവറിന് സമാനമായ നാടൻ തോക്കാണ് വിദ്യാർഥി കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.