Image

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര സ്‌പോൺസർ ചെയ്തത് സത്യസായി ട്രസ്റ്റ്

Published on 24 November, 2026
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര സ്‌പോൺസർ ചെയ്തത് സത്യസായി ട്രസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ചാർട്ടേഡ് വിമാനയാത്ര സ്പോൺസർ ചെയ്തത് ശ്രീ സത്യസായി ട്രസ്റ്റ്. സായിബാബയുടെ ജന്മവാർഷികാഘോഷത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽത്തന്നെ മുഖ്യമന്ത്രിക്കായി പ്രത്യേക വിമാനം ക്രമീകരിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചിരുന്നു. ഒക്ടോബർ 31ന് അയച്ച കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. ഈ മാസം 24നാണ് കത്തിന്റെ പകർപ്പ് ലഭിച്ചത്.

സായിബാബയുടെ പ്രശാന്തി നിലയം ആശ്രമം സ്ഥിതിചെയ്യുന്ന ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലായിരുന്നു ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്. തിങ്കളാഴ്ച ചാർട്ടേഡ് വിമാനത്തിൽ പുട്ടപർത്തി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് അനന്തപുർ ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമായി നിരവധി പ്രമുഖരും ഭക്തരും പുട്ടപർത്തിയിലെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക