Image

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: ആര്‍ പ്രേംകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Published on 24 November, 2026
ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: ആര്‍ പ്രേംകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി; ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രേംകുമാറും കുടുംബാംഗങ്ങളും ചേര്‍ന്ന് 300 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സാധാരണ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 സംഭവത്തില്‍ സംസ്ഥാനത്ത് നിലവില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശൃംഖല പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നേരത്തെ അറസ്റ്റ് നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ പ്രേംകുമാറിന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റിന് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 

മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ കേസില്‍ അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍ കൂടുതല്‍ ശക്തമാകും. ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കോടതിയുടെ ഈ ഉത്തരവ് പ്രേംകുമാറിന് കനത്ത തിരിച്ചടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക