Image

വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കാലടി സര്‍വകലാശാല

Published on 24 November, 2026
വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ വിധിക്കെതിരെ  അപ്പീല്‍ നല്‍കി  കാലടി സര്‍വകലാശാല

കൊച്ചി; വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍വകലാശാല അപ്പീല്‍ സമര്‍പ്പിച്ചത്. സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയതിന്റെ പേരില്‍ 16 വിദ്യാര്‍ഥികളെയാണ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്നലെ സിംഗിള്‍ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.

സസ്പെന്‍ഷന്‍ റദ്ദാക്കിയ കോടതി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് മതിയായ ഹാജരില്ലെന്ന കാരണത്താല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാനാകില്ലെന്ന സര്‍വകലാശാലയുടെ വാദവും കോടതി പരിഗണിച്ചു. 

അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടും കോടതി റദ്ദാക്കിയിരുന്നു. പുതിയ അന്വേഷണത്തിന് തടസമില്ലെന്നും എന്നാല്‍ അന്വേഷണത്തിന്റെ ഫലം എന്തുതന്നെയായാലും വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ കാലയളവ് ഹാജര്‍ പരിഗണിക്കുമ്പോള്‍ കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഇപ്പോള്‍ സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക