Image

ഹരിപ്പാട് 'ഓപ്പറേഷൻ തൂഫാൻ' നടപ്പാക്കാൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; സതീശനെ പ്രശംസിച്ചും സി.പി.എമ്മിനെ വിമർശിച്ചും ജി. സുധാകരൻ

Published on 25 November, 2026
ഹരിപ്പാട് 'ഓപ്പറേഷൻ തൂഫാൻ' നടപ്പാക്കാൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; സതീശനെ പ്രശംസിച്ചും സി.പി.എമ്മിനെ വിമർശിച്ചും ജി. സുധാകരൻ

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന 'ഓപ്പറേഷൻ തൂഫാൻ' സ്വന്തം മണ്ഡലമായ ഹരിപ്പാട് നടപ്പാക്കാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്ന് ജി. സുധാകരൻ എം.എൽ.എ. ഹരിപ്പാട് നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അവിടെ തൂഫാൻ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹരിപ്പാട് ഇത് നടപ്പാക്കാൻ സാധിക്കാത്തതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും അത് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

​മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച സുധാകരൻ, ഭരണമുന്നണി പഴയ യു.ഡി.എഫായി മാറരുതെന്ന് ഓർമ്മിപ്പിച്ചു. സതീശൻ വായനാശീലമുള്ള കഴിവുറ്റ മുഖ്യമന്ത്രിയാണെന്നും കെ.സി. വേണുഗോപാലിനെക്കുറിച്ചും നല്ല അഭിപ്രായമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഭൂരിപക്ഷം നൽകിയ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഭരിച്ചാൽ മതിയെന്നും മുഖം നന്നായാൽ പോരാ ഉള്ളും നന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പെട്ടെന്ന് ഒരു ബദൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും പ്രതിപക്ഷത്തിന് ഇനിയും ഒരുപാട് പ്രവർത്തിക്കേണ്ടതുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

​സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെയും ജയരാജന്മാർ തമ്മിലുള്ള പോരിനെയും സുധാകരൻ രൂക്ഷമായി വിമർശിച്ചു. സെക്രട്ടേറിയറ്റിലെ കാര്യങ്ങൾ പോലും പുറത്താകുന്ന പാർട്ടിയുടെ ആഭ്യന്തര സ്ഥിതി കണ്ടാണ് താൻ സ്വയം ഇറങ്ങിപ്പോന്നതെന്നും തന്നെ ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആക്ഷേപിച്ച പിണറായി വിജയന് 29,000 വോട്ടിന്റെ ഭൂരിപക്ഷത്തിലൂടെ ജനം മറുപടി നൽകിയെന്നും, കൃത്രിമ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുന്ന ഇപ്പോഴത്തെ നേതാക്കളെപ്പോലെ താൻ ഒരുകാലത്തും പി.ആർ വർക്ക് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക