Image

പഞ്ചാബിൽ വീണ്ടും ബിജെപി–അകാലിദൾ സഖ്യം; നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും

Published on 25 November, 2026
പഞ്ചാബിൽ വീണ്ടും ബിജെപി–അകാലിദൾ സഖ്യം; നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ ബിജെപിയും ശിരോമണി അകാലിദളും. എൻഡിഎയുടെ ഏറ്റവും പഴയ സഖ്യകക്ഷി തിരിച്ചെത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ശിരോമണി അകാലിദളിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഗുരുനാനാക്ക് ജയന്തി ദിനത്തിലെ സഖ്യത്തിന്റെ തിരിച്ചുവരവ് ഏറെ സന്തോഷകരമാണെന്ന് മോദി പ്രതികരിച്ചു. പഞ്ചാബിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും സഖ്യം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി പ്രവർത്തകർക്ക് ഏറെ സന്തോഷം നൽകുന്ന ദിവസമാണിതെന്ന് അമിത് ഷാ പറഞ്ഞു. ശിരോമണി അകാലിദൾ ഒപ്പമുണ്ടെങ്കിലേ എൻഡിഎ പൂർണമാകൂവെന്നും ഒന്നിച്ചുനിന്ന് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിനെ ലഹരിമുക്തമാക്കുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2029 ഡിസംബർ 31നകം സംസ്ഥാനത്തെ ലഹരിമുക്തമാക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക