Image

സി.എസ്.ഐ മധ്യകേരള മഹായിടവക തിരഞ്ഞെടുപ്പ്: പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നു

പി പി ചെറിയാൻ Published on 25 November, 2026
സി.എസ്.ഐ മധ്യകേരള മഹായിടവക തിരഞ്ഞെടുപ്പ്: പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നു

 
 

കോട്ടയം: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (CSI) മധ്യകേരള മഹായിടവകയുടെ 76-ാമത് ഡയോസിഷൻ കൗൺസിൽ സമ്മേളനത്തിൽ 2026–2029 ത്രിവത്സര കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.


വിജയിച്ച ഭാരവാഹികൾ:
വൈദിക സെക്രട്ടറി (Clergy Secretary): റവ. സാജി കെ. സാം
അൽമായ സെക്രട്ടറി (Lay Secretary): ശ്രീ. റോയ് കുര്യൻ
ട്രഷറാർ (Treasurer): റവ. അനൂപ് ജോർജ് ജോസഫ്
രജിസ്ട്രാർ (Registrar): അഡ്വ. ഷീബ തരകൻ


വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ ചുമതലയേൽക്കുന്ന പുതിയ നേതൃത്വത്തിന് മഹായിടവകയുടെ വിവിധ തലങ്ങളിൽ നിന്നും വിശ്വാസികളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. വിശ്വാസത്തിലും ഐക്യത്തിലും സമർപ്പിത ശുശ്രൂഷയിലും സഭയെ മുന്നോട്ട് നയിക്കാൻ പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെയെന്ന് സഭാ നേതൃത്വം ആശംസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക