
ആലപ്പുഴ: മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും അദ്ദേഹത്തിന് ആ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം തന്നെയോ താന്‍ അങ്ങോട്ടോ വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.ഡി. സതീശന് പക്വത കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പക്വത വന്നു. . വരാതെ പറ്റില്ലല്ലോ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സതീശനോട് തനിക്ക് പിണക്കമില്ല. മുന്‍പും പിണക്കമില്ലായിരുന്നുവെന്നും, അന്ന് പറഞ്ഞതൊക്കെ വിഷയാധിഷ്ഠിതമായ
അഭിപ്രായങ്ങള്‍ മാത്രമാണെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.
മുസ്ലിം ലീഗിന് സ്ഥാനങ്ങള്‍ കൂടുതല്‍ കൊടുത്തോ ഇല്ലയോ എന്നതില്‍ തനിക്ക് പരാതിയില്ല. വെള്ളാപ്പള്ളി കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പിന്നീട് അവര്‍ ഒന്നിക്കും. അഭിപ്രായം പറയാന്‍ നിന്നാല്‍ പറയുന്നവര്‍ പിന്നീട് ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
സതീശനോട് എന്‍എസ്എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്, താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്‍എസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യമാണ്. മുഖ്യമന്ത്രി കണിച്ചുകുളങ്ങരയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.