
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് സഹായം അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.
പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള്‍ എന്നിവയ്ക്കായി തുക ഉപയോഗിക്കാം. പഞ്ചായത്തിന്റെ വിദൂരമായ ഭൂമിശാസ്ത്രപരമായ സ്ഥിതിയും ജീവനക്കാര്‍ നേരിടുന്ന യാത്രാ-ജോലി പ്രയാസങ്ങളും പരിഗണിച്ചാണ് പ്രത്യേക സഹായം നല്‍കാന്‍ തീരുമാനിച്ചത്.