വൈദ്യശാലയില്‍ നിന്നു വന്നപ്പോള്‍ അമ്മയ്‌ക്ക് വിഷാദം ചാലിച്ച കുഴമ്പിന്റെ
മണമായിരുന്നു. ആര്യവൈദ്യശാലയിലെ തിരുമ്മുകാരിയായിരുന്നു അമ്മ. സ്വയം അഭ്യസിച്ച ഒരു
തൊഴില്‍. രാവിലെ ആറു മുതല്‍ ഒമ്പതു വരെയാണ് ജോലി. അമ്മ വരുമ്പോള്‍
എണ്ണപ്പാത്തിയില്‍ നിന്നു വടിച്ചെടുത്ത രണ്ടു തുടം കുഴമ്പെങ്കിലും കാണും കൈയ്യില്‍.
തളര്‍ന്നു കിടക്കുന്ന അച്ഛന്റെ നെഞ്ചിലും കൈകാലുകളിലും കുഴമ്പിട്ടു തിരുമ്മും.
കണ്ണും കൈയ്യും ചലിക്കുമെങ്കിലും ചത്ത പാമ്പിന്റെ ഉടല്‍ പോലെയുള്ള അച്ഛന്റെ
കാലുകള്‍ തളര്‍ന്നുതന്നെ കിടന്നു. മരിക്കുവോളം....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല