മനോവിശ്ലേഷണം ഒരു ശാസ്ത്രമായിട്ടാണ് ഫ്രോയ്ഡ്
വികസിപ്പിച്ചെടുത്തത്. ഷാക്ക്‌ലാക്കാനും ലൂയി അള്‍ത്യൂസറും ജൂലിയറ്റ്
മിച്ചലും ഈ കാര്യം അടിവരയിട്ട് പറയുന്നുമുണ്ട്. അബോധമണ്ഡലം എന്ന പുതിയ
വസ്തുവിന്റെ കണ്ടുപിടത്തത്തെ ആധാരമാക്കി ഉയര്‍ന്നു വന്നിട്ടുള്ള
മനോവിശ്ലേഷണത്തിന് അതിന്റേതായ ഒരു സിദ്ധാന്തവും പ്രയോഗരീതിയും
സ്വായത്തമാണ്. ആശയങ്ങളുടെ ഭൗതികയാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് മനോവിശ്ലേഷണം
ഏറെ വ്യാപരിക്കുന്നത്. മിച്ചല്‍ പറയുംപോലെ ആശയങ്ങളുടെ പൈതൃകവും മനുഷ്യ
സമൂഹത്തിന്റെ നിയമവും നാം നമ്മുടെ അവബോധ മനസില്‍ എങ്ങനെ
ശേഖരിച്ചുവെയ്ക്കുന്നു എന്നത് വെളിച്ചത്തു കൊണ്ടുവരികയാണ്
മനോവിശ്ലേഷണത്തിന്റെ(Psychoanalysis) ധര്‍മ്മം. ഈ അര്‍ത്ഥത്തില്‍ ജയന്റെ ബാല്യകാലമനസില്‍
ദൈവം എന്ന സങ്കല്പം ദൃഢമായിരുന്നു. മനുഷ്യന്‍ രണ്ടുതരത്തിലാണ് അറിവു
ശേഖരിക്കുന്നത്. ഒന്ന് പരമ്പരാഗത വിദ്യാഭ്യാസം(അനൗപചാരികം) അപ്പൂപ്പന്റെയും
അമ്മൂമ്മയുടെയും അടുത്തു നിന്നും കിട്ടുന്ന മുത്തശ്ശികഥ മുതല്‍
ദൈവസങ്കല്പം വരെ ഇതില്‍പ്പെടുന്നു. രണ്ട്, ഔപചാരിക വിദ്യാഭ്യാസത്തിലൂടെ
-സ്‌ക്കൂളില്‍ നിന്നുള്ള അറിവ്- അത് കുറെയെ യുക്തിഭദ്രമാണ്. കവി താന്‍
ആര്‍ജ്ജിച്ച ഔപചാരിക വിദ്യാഭ്യാസത്തിലൂടെ പരമ്പരാഗത മനസിനെ
തിരസ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോഴും അബോധമനസില്‍ ക്രിസ്തു
സജീവമാകുന്നതിന്റെ കാരണമാണിത്. പലപ്പോഴും മിത്തും ചരിത്രവും തമ്മിലുള്ള
സംഘര്‍ഷം കവി മനസില്‍ നടക്കുന്നുണ്ടാവും.
താനൊരു 'ഗെ' ആണെന്ന് കവി വ്യക്തമായി എഴുതുന്നു.
"നീ ആകാശരഹിതനാകുമ്പോള്‍
പ്രജ്ഞയില്‍
മിന്നിയിറങ്ങുന്ന
നക്ഷ്ത്ര ചീളുകള്‍
പുരുഷനെ
പിന്നില്‍
നിന്നറിയുക."
ഇതില്‍ വിപരീതമാണ് മറ്റൊരു കവിത. ഇവിടെ സദാ സദാചാരിയായിരിക്കുന്ന
പുരുഷനായും, സ്ത്രീകളുടെ ലാവണ്യത്തില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന
കാമുകനായും കവി മാറുന്നു.
"തണുതണുത്ത
ശരീരം
കുളിര്‍കുളിര്‍ത്ത
മുലകള്‍
അവയില്‍ മുഖമര്‍ത്തി
മുലക്കണ്ണിലൂടെ
ഊറിയിറങ്ങുന്ന
ഉറക്കത്തിലേക്ക്
മിഴിതുറന്ന്
ഞാന്‍
കാതുകള്‍ പൂട്ടി.
ഈ രണ്ടു കവിതകള്‍ കൂട്ടി വായിച്ചാല്‍ കവിയുടെ ഉഭയ, ലൈംഗിക അഭിരുചിയുടെ ആകെത്തുകയാവും.
റോബോര്‍ട്ട് ഹാമില്‍ട്ടന്റെ മനോവിശ്ലേഷണ സിദ്ധാന്തത്തിന് സവിശേഷമായി നല്‍കാന്‍ കഴിയുന്ന സംഭാവനകളവിയാണ്.
1. സ്ത്രീകളും പുരുഷന്‍മാരും സാമൂഹ്യമായ അര്‍ത്ഥത്തില്‍ എങ്ങനെ നിര്‍മ്മിയ്ക്കപ്പെട്ടിരിക്കുന്നുവെന്നതിനുള്ള വിശദീകരണം.
2. ഉഭയ ലൈംഗികസ്വഭാവമുള്ള ശിശുകളില്‍ നിന്നും എതിര്‍ലിംഗത്തോടു മാത്രം
ലൈംഗികാഭിമുഖ്യമുള്ള മനുഷ്യരുടെ സാമൂഹ്യ പുനഃസൃഷ്ടിയെക്കുറിച്ചുള്ള
വ്യാഖ്യാനം. ഉഭയ ലൈംഗികാഭിമുഖ്യം നൈസര്‍ഗികവും നിഷ്‌കളങ്കവുമായ ഒരു
സവിശേഷതയായി സൈക്കോ അനലിസ്റ്റുകളുടെ വിശദീകരണത്തിലൂടെ നമുക്കീ കവിയെ
വിശദീകരിക്കാം.
"പോളിമോര്‍ഫിസം" എന്ന കവിതാ സമാഹാരത്തിന്റെ സമര്‍പ്പണം ഇങ്ങനെയാണ്.
"മലയാളിയുടെ ഹോമോഫോഫിയാക്ക്
ശൂരതയോയേറ്റ് രക്തസാക്ഷിത്വം
വരിച്ച
മൂലമറ്റം ചേറാടിമുള്ളുവേലില്‍
മജ്ജു രാഗിണി എന്നിവരുടെ വിശുദ്ധ
പ്രണയത്തിന്"
ഇതിലൂടെ കവി കേരളീയന്റെ കപടസദാചാരത്തെ അട്ടിമറിക്കുകയാണ് ചെയ്തത്.
സ്വവര്‍ഗ്ഗ ലൈംഗികതയെ എതിര്‍ക്കുന്നത് മതവും മതപുരോഹിതരുമാണ്. ഹിന്ദു
സന്യാസ ആശ്രമങ്ങളില്‍ , മദ്രസകളില്‍ , സെമിനാരികളില്‍ ഈ പുരോഹിതന്‍മാര്‍
എത്രയോ പിഞ്ചുബാല്യങ്ങളെ ലൈംഗികമായി പീഢിപ്പിക്കുന്നു.
സ്വവര്‍ഗ്ഗലൈംഗികത എന്നു കേള്‍ക്കുമ്പോള്‍ ഇവര്‍ക്കിതാണ് ഓര്‍മ്മവരുന്നത്.
അതുകൊണ്ടാണിവര്‍ ഇതിനെ മനോരോഗവും കുറ്റകൃത്യവുമായി വിലയിരുത്തുന്നത്.
പെണ്‍വാണിഭം മുതല്‍ പെണ്‍കുഞ്ഞുങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതു തടയാന്‍
ആണും പെണ്ണും തമ്മിലുള്ള ലൈംഗിക ജീവിതം(വിവാഹം) നിയമം മൂലം നിര്‍ത്തല്‍
ചെയ്താല്‍ ലൈംഗികചൂഷണം അവസാനിപ്പിക്കാം എന്നുപറയുംപോലെ വിഡ്ഢിത്തം
തന്നെയാണ്-സ്വവര്‍ഗ്ഗലൈംഗിക നിയമം തടഞ്ഞാല്‍- കുറ്റകൃത്യം കുറയുമെന്നു
പറയുന്നത്.
ആണിന്റെയായാലും പെണ്ണിന്റെയായാലും സ്വന്തം ശരീരത്തില്‍ മേല്‍ അവരുടെ സമ്മതം
ഇല്ലാതെ നടത്തുന്ന ലൈംഗികാതിക്രമം ക്രിമിനല്‍ കുറ്റമാണ് ഇന്ത്യയില്‍
കാണാക്കാക്കുന്നുണ്ട്.
ഞാനിപ്പോള്‍ ജീവിക്കുന്ന അമേരിക്കയില്‍ ഗെ, ലെസ്ബിയനിസം ഉണ്ടായത്
സ്വവര്‍ഗ്ഗപ്രേമത്തിന്റെ പാത തെരഞ്ഞെടുക്കുവാന്‍ മാത്രമായിരുന്നില്ല.
മറിച്ച് സമഗ്രമായ ഒരു രാഷ്ട്രീയ സിദ്ധാന്തത്തിന്റെ തന്നെ വികാസത്തിന് ഈ
പ്രസ്ഥാനങ്ങള്‍ വഴിതെളിച്ചു.
ഇവിടെ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും പരിസ്ഥിതി
പ്രശ്‌നത്തിലും തൊഴില്‍ അവകാശപ്രസ്ഥാനങ്ങള്‍ക്കുമെല്ലാം ചുക്കാന്‍
പിടിക്കുന്നത് ഈ സ്വവര്‍ഗ്ഗപ്രേമികളുടെ സംഘടനകളാണ്. പല മന:ശാസ്ത്രജ്ഞരും
പറയുന്നത് മനുഷ്യന്‍ അടിസ്ഥാനപരമായ ഉഭയലൈംഗിക സ്വാഭാവമുള്ളവരാണെന്നാണ്(bisexual).
ആണിനോടും പെണ്ണിനോടു മാത്രമല്ല ഇവര്‍ Hetrosexual (sexual attraction or behaviour between opposite sex)നോടും Homosexualനോടും Asexual(nonsexual)നോടും ലൈംഗികബന്ധം
പുലര്‍ത്തുന്നു.
All human beings are both psychologically, psysichologically bisexual. Although most people repress one part of their sexuality. ഇങ്ങനെയാണ് Genderanalystsപറയുന്നത്. ഈ വിഷയത്തെക്കുറിച്ച് മറ്റൊരവസരത്തില്‍ വിശദമായി എഴുതാമെന്നു കരുതുന്നു.
ഭൗതികവും വസ്തുനിഷ്ഠവുമായ ആവശ്യങ്ങള്‍ക്കപ്പുറം മറ്റു ചില തൃഷ്ണകള്‍
കൂടിയുണ്ട് മനുഷ്യന്. കൂടുതല്‍ സൂക്ഷ്മവും അഗാധവുമായി അവയെകൂടി അജണ്ടയില്‍
ഉള്‍പ്പെടുത്തുന്നു എന്നതുകൊണ്ടാകാം മറ്റു പ്രത്യയശാസ്ത്രങ്ങളെക്കാള്‍ മതം
മനുഷ്യനെ അംഗമായി സ്പര്‍ശിക്കുന്നതും അതിനുവേണ്ടി മറ്റു മതക്കാരുടെ
തലയറുക്കാന്‍ പ്രേരിതനാകുന്നതും. മതങ്ങള്‍ സൃഷ്ടിച്ച പ്രതീകങ്ങളും
മിത്തുകളും ഉപയോഗിച്ച് മതവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രത്യയശാസ്ത്രം
രൂപംകൊള്ളുമ്പോള്‍ അത് അധികാരത്തിലേക്കുള്ള വഴിയാകുന്നു. ഈ
തന്ത്രത്തിലൂടെയാണ് ഹിന്ദു ഫാസിസ്റ്റുകള്‍ ഇന്ത്യയുടെ ഭരണം കൈയാളിയത്.
മിത്തും ചരിത്രവും ബന്ധമുണ്ടെങ്കില്‍? പാശ്ചാത്യ അധിനിവേശത്തിന്റെ
തുടക്കവും ആര്യരക്തത്തിന്റെ ഹൂങ്കും രാമനില്‍ നിന്നാണ് തുടങ്ങുന്നത്.
മുസ്ലീംകളെയും ക്രൈസ്തവരെയും ഹിന്ദു രക്തത്തിന്റെ സംശുദ്ധിക്കായി
പുറത്താക്കാന്‍ ശ്രമിക്കുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ രാമനില്‍ നിന്നാണത്
തുടങ്ങേണ്ടത്. കാരണം രാമനും ആര്യസംസ്‌കാരവും സ്വദേശീയമല്ലല്ലോ.
(തുടരും..)