Image

സൂര്യനെല്ലി പീഡനക്കേസിന്റെ മധുരപ്പതിനേഴ്‌ (ഏബ്രഹാം തെക്കേമുറി)

Published on 19 February, 2013
സൂര്യനെല്ലി പീഡനക്കേസിന്റെ മധുരപ്പതിനേഴ്‌ (ഏബ്രഹാം തെക്കേമുറി)
സൂര്യനെല്ലി പീഡനത്തിന്റെ മധുരപ്പതിനേഴ് കേരളം ഇപ്പോള്‍ ആസ്വദിച്ച് ആഘോഷിക്കയാണ്. ഈ പീഡനത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നെങ്കില്‍ ഇന്നവള്‍ മധുരപ്പതിനേഴില്‍ ആടിപ്പാടി നടന്ന് ചാനലുകളില്‍ കയറി ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരും എന്റെ തന്തയാണെന്നുംപറഞ്ഞ് പത്തു കാശുണ്ടാക്കിയേനേം. അത്രമാത്രം അധംപതിച്ച സംസ്‌കാരത്തില്‍ ജീര്‍ണ്ണത ബാധിച്ച സമൂഹമായ മലയാളി രാഷ്ട്രീയ പകപോക്കലിനായി, ചാനലുകള്‍ ഉപജീവനത്തിനായി, എക്കാലത്തെയും മനുഷ്യന്റെ പ്രമോദമായ സെക്‌സിനെ വികലമായി വ്യാഖ്യാനിച്ച് വിരൂപമാക്കി പ്രദര്‍ശിപ്പിച്ച് സായൂജ്യം അടയുകയാണ്.

പണം കിട്ടിയാല്‍ അപ്പോള്‍ കാണുന്നവനെ കേറി ഭഅപ്പാ' എന്നുവിളിക്കുന്ന ജാരസന്തതികള്‍ ഇന്ന് കേരളത്തില്‍ എല്ലാ തുറകളിലും നിരവധിയാണ്. എന്നാല്‍ മൊഴിമാറ്റിപ്പറയുന്നവനെ ശിക്ഷിപ്പാന്‍ വകുപ്പില്ലേ? 17 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കേസ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. പുതിയ സാക്ഷികള്‍ രംഗത്തു വരുന്നു, മൊഴി മാറ്റിപ്പറയുന്നു. അതുകേട്ട് വനിതാ പ്രതിനിധികള്‍ നെഞ്ചത്തെ സാരിത്തലപ്പ് മാറ്റിയിട്ട് നിയമസഭാമന്ദിരത്തിനു മുന്നില്‍ താണ്ഡവനൃത്തമാടുന്നു. ചാനലുകള്‍ അതിനെ പോലീസ് പീഡനമാക്കി ചിത്രീകരിക്കുന്നു. . ഗോത്രത്തലവന്റെ ഭരണകാലമായ പ്രാകൃതയുഗത്തില്‍ പോലുമില്ലാത്ത അലവലാതി രാഷ്ട്രീയം.

ഈയാംപാറ്റകള്‍ എരിതീയിലേക്ക് സമൂഹത്തെ വലിച്ചിഴയ്ക്കുന്ന ഭീകരാവസ്ഥയാണ് മാദ്ധ്യമങ്ങള്‍ കാഴ്ച വയ്ക്കുന്നത്.

പോലീസ് ഉദ്യോസസ്ഥരെ അവഹേളിക്കുക, ഹൈക്കോടതി ജഡ്ജിമാരെ പുച്ഛിക്കുക, കൈയടി വാങ്ങാന്‍ അസഭ്യം പറഞ്ഞ് രാഷ്ട്രീയ പകപോക്കല്‍ നടത്തുക.

സൂര്യനെല്ലിക്കേസില്‍ ജസ്റ്റീസ്.ബസന്ത് പറഞ്ഞതു് ശരിവച്ച് അന്വേഷണ കമ്മീഷന്‍ മേധാവികളായ ഇട്ടൂപ്പും സിബി മാത്യുവുമൊക്കെ പറയുന്നതിനുമുകളില്‍ നിന്നു അട്ടഹാസം മുഴക്കുന്നു സ്വന്തപാര്‍ട്ടി തള്ളിക്കളഞ്ഞ അച്യുതാനന്ദന്‍ . പാര്‍ട്ടി തനിക്കായി പുറത്തേക്കുള്ള വാതില്‍ തുറന്നിരിക്കുന്നുവെന്നറിയാതെ അണയാന്‍ പോകുന്ന തീയ് ആളിക്കത്തുന്നു.

പി.ജെ. കുര്യന്‍ കുറ്റവാളിയോ , അല്ലയോ എന്നതല്ല വിഷയം. സൂര്യനെല്ലിക്കേസിലെ ഹൈക്കോടതി വിധിയും സുപ്രീം കോര്‍ട്ട് വിധിയും വന്നതിനുശേഷമുള്ള വിവരദോഷികളുടെ പ്രതികരണമാണ് ഇവിടെ വിഷയം.
കുര്യന്റെ രക്തത്തിനായി ദാഹിച്ച് നീതിബോധമുള്ള ന്യായാധിപനെയും കര്‍മ്മബോധമുള്ള പോലീസ്‌മേധാവികളെയും, മൊത്തത്തില്‍ ജുഡീഷ്യറിയെ തന്നേ നീര്‍വീര്യപ്പെടുത്തുന്ന പ്രഹസനമല്ലേ കേരളത്തിലെ ഇടതുപക്ഷം ചെയ്തത്.

കേരള ജനതയെ ,പിടികൊടുക്കാതെ, നിയമവിധേയമായി എങ്ങനെ വ്യഭിചരിക്കാമെന്ന് വിതുര, സൂര്യനെല്ലി, ഐസ്‌ക്രീം പാരലര്‍കേസ്, കവിയൂര്‍പീഡനം എന്നിങ്ങനെ കാലഹരണപ്പെട്ട കേസുകള്‍ വീണ്ടും വീണ്ടും പൊക്കി പ്രതിപക്ഷ നേതാവ് ജനങ്ങള്‍ക്ക് കഌസ് കൊടുക്കുന്നു. 5 വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ട് എന്തു ഉലത്തിയെന്ന് കേരള ജനത കണ്ടതാണ്. സ്വന്ത പാര്‍ട്ടിപോലും മാപ്പു കൊടുക്കാത്ത ഒരു നേതാവു കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ക്കു പിറകേ ക്യാമറയുമായി നടക്കുന്ന ചാനലുകളേ നിങ്ങള്‍ക്ക് ഹാ കഷ്ടം! ഇതു പത്രപ്രവര്‍ത്തനമല്ല. മീഡിയാ വ്യഭിചാരം ആണ്.

സൂര്യനെല്ലിയുടെ കാരണക്കാരിയായ ഉഷയെയും, കവിയൂര്‍ പീഡനത്തിന്റെ മുഖ്യകഥാപാത്രം ലതാനായരെയും സൗകര്യപൂര്‍വം മറക്കുന്ന ലീലാമേനോന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സ്ത്രീജനവാദികള്‍ നീതിയെയും ന്യായത്തെയും നിയമത്തെയും വേര്‍തിരിച്ചു കാണുന്നില്ല. .പരിജ്ഞാനം നേടിയവര്‍ തന്ത്രിയെ കുരുക്കിയ ശോഭാ ജോണിനേപ്പോലെ കാര്യം ഭംഗിയായി ഗ്രഹിച്ച് സുഖിച്ചും സുഖം വിറ്റും വിലസുന്നു.

പട്ടിണിയിലായ മീഡിയാ പഴയതു ചികഞ്ഞുണര്‍ത്തി ഉപജീവനമാര്‍ഗ്ഗം തേടുന്നു. ഇതാണ് കേരളത്തിന്റെ വര്‍ത്തമാനകാല വിശേഷം.

എന്താണ് ലൈംഗീകപീഡനം? കാമപൂരണത്തിനായുള്ള ബലാല്‍സംഗം മാത്രമേ പീഡനമാകയുള്ളു. .വേശ്യാവൃത്തി, (പ്രോസിസ്റ്റ്യൂഷന്‍), വ്യഭിചാരം (അഡല്‍റ്ററി), പരസംഗം (ഫോര്‍ണിക്കേഷന്‍) ഇതെല്ലാം തിരിച്ചറിയുന്ന ഒരു ന്യായാധിപനാണ് ജസ്റ്റീസ് ബസന്ത്. സ്വാഭാവിക ജീവിതത്തിനു വിരുദ്ധമായി ഏതു ലിംഗത്തിലും ഏതു പ്രായത്തിലും പെട്ടവരായാലും പ്രവര്‍ത്തിച്ചാല്‍ അത് മാനസികവിപ്രിതിയോ, ശാരീരികവൈകല്യമോ ആകാം. സ്ത്രീകളില്‍ ചെറുപ്രായത്തില്‍ നിംഫോമാനിയ ആയും 40പതുകളില്‍ മെനപ്പോസായും ദുരിതങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കും.

ഇത്തരം മാനസികവിപ്രിതിയുടെ വീഴ്ചകളില്‍ സ്ത്രീയുടെ മൊഴിമാത്രം മതി പീഡിപ്പിച്ചതോ, അല്ലാത്തതായോ ഒരു പുരുഷന് കഴുമരം വാങ്ങിക്കൊടുക്കാന്‍ എന്ന് ഒരു നിയമം ശുപാര്‍ശ ചെയ്യുന്നത് പുരുഷസ്ത്രീ സംഘട്ടനത്തിനു വഴിതെളിക്കും. ഇത്തരം ഒരു നിയമം ഈ അഖിലാണ്ഡഖടാഹത്തിലെങ്ങുമില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചാലും , സ്ത്രീയുടെ കാലില്‍ ചവുട്ടിയാലും അതു പീഡനമായി മാറുന്ന ഭീകരാവസ്ഥ. കുടുംബവ്യവസ്ഥിതിയില്‍ അപ്പന്‍ മകളെ ശാസിച്ചാല്‍ അതും സ്ത്രീപീഡനമായി മാറിയിരിക്കുന്നു കേരളത്തില്‍. ഏതു നിയമം ആരു നിര്‍മ്മിച്ചാലും നാളിതുവരെ ഈ ഉലകത്തില്‍ ഭവേലി ചാടുന്ന പശുവിന് കോലുകൊണ്ടുമരണം' സുനിശ്ചിതം.

2011ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 2.2 മില്യന്‍ അതായത് ഇന്ത്യയിലെ വേശ്യമാരില്‍ 40% കുട്ടികളാണെന്ന് ഫെഡറല്‍ പോലീസ് സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ 60% ഉപജീവനം (സര്‍വൈവല്‍സെക്‌സ്) കാരണമാകുന്നു. ഇത്തരം സാഹചര്യത്തിലാണ് സൂര്യനെല്ലി വിധി.

വാല്‍കഷണം: സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിയെ പ്രേമം നടിച്ച് കൂടെക്കൂട്ടിയ ബസ് കണ്ടക്ടറും, പിന്നീട് അവളെ കൈപറ്റിയ ഉഷയെന്ന സ്ത്രീയും, അവരുടെ ദല്ലാളായ ധര്‍മ്മരാജന്‍ എന്ന സര്‍വതല ക്രിമിനലും ആണ് പ്രഥമ കുറ്റക്കാര്‍. (ജീവപര്യന്തം തടവോ, വധശിക്ഷയോ ഇത്തരം കുറ്റത്തിന് നിലവില്‍ വന്നാല്‍ പ്രശ്‌നം പകുതി പരിഹരിക്കപ്പെടും.) വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പാര്‍പ്പിച്ച് ആവശ്യക്കാരെ തേടിപ്പിടിച്ച് പെണ്‍കുട്ടിയെ വിറ്റത് ധര്‍മ്മരാജനാണ്. ഇത് പ്രൊസിസ്റ്റ്യൂഷനാണ്. പരസംഗം ചെയ്യുന്നവര്‍ ബയോഡേറ്റാ നോക്കിയല്ലല്ലോ വ്യഭിചരിക്കുന്നത്! കേസ് കോടതിയില്‍ എത്തുമ്പോള്‍ ആരുടെ ഭാഗത്താണോ ന്യായം, അവര്‍ക്ക് നീതി ഉറപ്പ് വരുത്തുക. ഇതാണ് നീതിന്യായകോടതി. അവിടെ സത്യമോ, സഹതാപമോ ഇല്ല..സെക്‌സ് ഇന്‍ഡസ്ട്രിയും, ലൈംഗീകത്തൊഴിലാളികളും ഇന്ന് ആഗോള ടൂറിസത്തിന്റെ നട്ടെല്ലാണ്. ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക.?

ഇതു തിരിച്ചറിയാതെ പ്രവാസി മലയാളി പോലും ആരെയോ സന്തോഷിപ്പിക്കാന്‍ വേണ്ടിയോ, ഞാന്‍ നല്ലവനെന്നു സ്ഥാപിക്കാനോ, എഴുതുന്ന കമന്റുകള്‍ വിഡ്ഡിപ്പെട്ടികളോടുള്ള വിഢികളുടെ കൂട്ടായ്മ മാത്രം ആകുന്നു.
സൂര്യനെല്ലി പീഡനക്കേസിന്റെ മധുരപ്പതിനേഴ്‌ (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക