Image

ആ(വി)വര്‍ത്തനം (കവിത) ഡോണ മയൂര

ഡോണ മയൂര Published on 07 March, 2013
ആ(വി)വര്‍ത്തനം (കവിത) ഡോണ മയൂര

ചെവികളില്‍ നിന്നും
മാറിലേക്കെന്നതു പോലെ
മുലകളില്‍ നിന്നും യോനിയിലേക്ക്
ചേര്‍ത്തു വച്ച  സ്റ്റെതസ്‌കോപ്പ്‌.

സ്പന്ദനമൊഴിഞ്ഞെന്ന
സന്ദേശമെത്തും മുന്നേ
ആഘാതം താങ്ങാനാവാതെ
മരിച്ചു പോയിരുന്നു ഹൃദയം.

യോനീ വീടെന്ന ഉപമയില്‍
ലിപിയറിയാത്തവര്‍ ചിലര്‍
കാട്ടാളഭാഷയാല്‍
അതിക്രമിച്ചു കടന്നിട്ടും
വിവര്‍ത്തനത്തിനു
വഴങ്ങാത്ത ലിഖിതങ്ങളുടെ
ഗുപ്‌തഭാഷയില്‍
അവർ പരാജിതരായതാണെന്ന്
പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ട്!

ആ(വി)വര്‍ത്തനം (കവിത) ഡോണ മയൂര
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക