StateFarm

സുധീര്‍ പണിക്കവീട്ടിലിന്റെ പുസ്‌തകം പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 04 May, 2013
സുധീര്‍ പണിക്കവീട്ടിലിന്റെ പുസ്‌തകം പ്രകാശനം ചെയ്‌തു
അമേരിക്കന്‍ മലയാളി സുധീര്‍ പണിക്കവീട്ടിലിന്റെ പയേറിയയിലെ `പനിനീര്‍പൂക്കള്‍' എന്ന പുസ്‌തകത്തിന്റെ പ്രകാശനകര്‍മ്മം, പുസ്‌തകത്തിന്റെ കോപ്പികള്‍ പ്രിയപ്പെട്ടവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നേരിട്ടും തപാല്‍വഴിയും എത്തിച്ചുകൊണ്ട്‌ അദ്ദേഹം ഇയ്യിടെ നിര്‍വ്വഹിച്ചു. പുസ്‌തകത്തിന്റെ പ്രഥമ കോപ്പി ഏറ്റുവാങ്ങിയത്‌ പ്രൊഫസ്സര്‍ ജോസഫ്‌ ചെറുവേലിയാണ്‌.

അമേരിക്കന്‍മലയാളിയായ അഭിവന്ദ്യ കവയിത്രി ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തിലിനോട്‌ ഗ്രന്ഥകാരനുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി പുസ്‌തകത്തിനുപേര്‌ കൊടുത്തിരിക്കുന്നത്‌ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവരെക്കുറിച്ചെഴുതിയ നിരൂപണത്തിന്റെ ശീര്‍ഷകമാണ്‌. അമേരിക്കയിലെ മിക്കവാറും എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങളാണ്‌ ഇതിന്റെഉള്ളടക്കം. പ്രശസ്‌ത എഴുത്തുകാരി ചന്ദ്രമതിയും കൈരളി പബ്ലിക്കേഷന്‍സ്‌ പത്രാധിപര്‍ ജോസ്‌ തയ്യിലും ഈ പുസ്‌തകത്തിനു കുറിപ്പുകള്‍ എഴുതീട്ടുണ്ട്‌. കോപ്പികള്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ ശ്രീ പണിക്കവീട്ടിലുമായി ഇ-മെയില്‍ വഴി ബന്ധപ്പെടാവുന്നതാണ്‌. sudhirpanikkaveetil@gmail.com.
സുധീര്‍ പണിക്കവീട്ടിലിന്റെ പുസ്‌തകം പ്രകാശനം ചെയ്‌തു
raji.c.t.j 2013-07-14 07:13:24
very good book
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക