അളിയാ പൊങ്ങിയോ ?
എപ്പോഴും പൊങ്ങിനിക്കുവാണല്ലോ ?
എന്തോന്ന് ?
നീ എന്തുവാ ചോദിച്ചേ ?
ഡേയ്, ഈ ഫ്‌ളൈറ്റ് പൊങ്ങിക്കഴിഞ്ഞോന്ന് ?
അത് ശരി, നീയല്ലേ ക്യാപ്റ്റന്‍ നിനക്കറിഞ്ഞൂടെ ?
എനിക്കിവിടെ നൂറുകൂട്ടം പണികളുണ്ടെഡേയ്…. ഇത് പൊങ്ങിയോ താണോ എന്നൊക്കെ നോക്കാനാണ് നിന്നെ കോ പൈലറ്റായി ഇവിടെ ഇരുത്തിയിരിക്കുന്നത്…
പൈലറ്റുമാര്‍ക്കിടയില്‍ അങ്ങനെ മെയിന്‍ പൈലറ്റ് കോ-പൈലറ്റ് എന്നൊന്നുമില്ല.. എല്ലോരും പൈലറ്റ് തന്നെ..
അത് നീ അകത്ത് നിക്കുന്ന പെമ്പിള്ളേരോടു പറ… കോ-പൈലറ്റ് എത്രയായാലും കോ-പൈലറ്റ് തന്നെ…
കോ പൈലറ്റ് എന്നു വച്ചാല്‍ എന്തോന്ന് മൈക്കാട് പണിയോ ? ഡേയ് ഞാനും പൈലറ്റ് തന്നഡേ..
കോപ്പാ !
എന്തോന്നാ ??
കോപ്പൈലറ്റ് തന്നേന്ന്…
പത്തിരുനൂറ് ആളിതിലിരിക്കുന്നു ഇല്ലെങ്കില്‍ കോപ്പ് കൊണ്ടുപോയി വല്ല തെങ്ങിലും ഇടിപ്പിച്ചേനെ ഞാന്‍..
ഇതുകൊണ്ടാണ് നിന്നെ ഒരിക്കലും പൈലറ്റാക്കാത്തത്….
ഓ, പിന്നെ.. നീ വല്യ പുണ്യാളന്‍ തന്നെഡേ… ഇങ്ങോട്ടു കേറി വന്നപ്പോ ആ പെണ്ണിനോടെന്താ പറഞ്ഞേ ?
യു ലുക്ക് ലൈക്ക് ആന്‍ ഏഞ്ചലെന്ന്…
അലവലാതി ലുക്കുള്ള എയര്‍ ഹോസ്റ്റസുമാരെ പഞ്ചാരയടിക്കുന്നത് മൊത്തം പൈലറ്റ് സമൂഹത്തിനു തന്നെ നാണക്കേടാണ്…
പഞ്ചാരയോ ? ഞാനവള്‍ടെ ആത്മവിശ്വാസം ബൂസ്റ്റ് അപ്പ് ചെയ്തതാണ്… അത് അവള്‍ടെ വര്‍ക്കിനെ സ്വാധീനിക്കും…
എന്തോന്ന് വര്‍ക്ക് ?… എക്കോണമി ക്ലാസ്സില്‍ ഒലിപ്പിച്ചിരിക്കുന്ന വായില്‍നോക്കികള്‍ക്ക് കട്ടന്‍ചായ കൊണ്ടു കൊടുക്കുന്നതോ ?
അങ്ങനെ നോക്കിയാല്‍ നീയിവിടെ എന്തു വര്‍ക്കാണ് ചെയ്യുന്നത് ? കോ-പൈലറ്റെന്നു പറഞ്ഞ് ചുമ്മാ ഇതില്‍ വായില്‍നോക്കിയിരിക്കുന്നതല്ലാതെ ?
ഈ ആട്ടോ പൈലറ്റില്ലാരുന്നേല്‍ അണ്ണനും പാടുപെട്ടേനേ…
ആട്ടോ അല്ല ഓട്ടോ…
അണ്ണന്റെ പണി പോയാല്‍ പാടുപെടും കെട്ടോ… ഒരു പണീമറിയാതെ എങ്ങനെ ജീവിക്കാനാ..
നീ ആ സ്വിച്ചൊന്നിട്ടേ…
അണ്ണാ വേണ്ട… പറക്കുന്നേനെടേല്‍ അവളുമാരെ വിളിക്കേണ്ട..
നീ സ്വിച്ചിടെടാ… അടുക്കളയും ആരാമവുമായി എപ്പോഴും ഒരു പാലം ഇടുന്നത് നല്ലതാണ്..
ഏതാണ് ആരാമം ?
എയര്‍ ഹോസ്റ്റസ് സുന്ദരികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നിടം എവിടെയാണോ അവിടെ ?
കുന്തം …
ഞങ്ങളെ വിളിച്ചോ ?
രണ്ടും വന്നല്ലോ… നിങ്ങളവിടെ എന്തു ചെയ്യുവാരുന്നു ?
ഞങ്ങള് കഴിഞ്ഞയാഴ്ചത്തെ മംഗളം വായിക്കുവാരുന്നു… പൂങ്കണ്ണീര് നോവല്‍… ഹൊ കരഞ്ഞുപോകും..
ഡീ, ബിസിനസ് ക്ലാസിലെത്ര പേരുണ്ട് ?
ആരുമില്ലന്നേ… കാലിയായിക്കിടക്കുവാ..
ശ്ശൊ… കേട്ടിട്ടു കൊതിയാവുന്നു… നിങ്ങള് ഫ്രീയാണോ ?
ഫ! ചെറ്റത്തരം പറയരുത്…
അയ്യേ, മോള് തെറ്റിദ്ധരിച്ചു… നിങ്ങള് ഫ്രീയാണെങ്കില്‍ ഇവിടെ കൊറച്ച് നേരം ഇരിക്ക് ഞങ്ങള് അവിടെ പോയിക്കിടന്ന് ഇത്തിരി നേരം ഉറങ്ങട്ടെ…
ഓ, അങ്ങനെ… ഞങ്ങളിവിടിരുന്നാല്‍ കുഴപ്പമുണ്ടോ ?
എന്നാ നീയെന്റെ മടീലിരുന്നോടീ…
ചേട്ടന്‍ ചെല്ല്…. പോയിക്കിടന്നുറങ്ങ്.. ഇത് ഇങ്ങനെ പറന്നോളുമല്ലോ അല്ലേ ?
നിങ്ങള് ചുമ്മാ വെയിറ്റ് ബാലന്‍സ് ചെയ്യാനിവിടെ ഇരുന്നാല്‍ മാത്രം മതി…
അപ്പോ ഇതിന്റെ സ്റ്റിയറിങ്ങൊന്നും തിരിക്കണ്ടേ ?
ഓട്ടോ പൈലറ്റാടീ… ബിസിനസ് ക്ലാസ്സില്‍ കമ്പിളിപ്പൊതപ്പൊണ്ടല്ലോ അല്ലേ ? അപ്പോ ശരി.. ഞങ്ങളുറങ്ങീട്ടു വരാം….
ശ്ശൊ… !
എന്തുവാടീ ?
ശരിക്കും നമ്മളിരുന്ന് വിമാനം ഓടിക്കുന്ന പോലെ ഉണ്ടല്ലേ ?
ശെരിയാ… അങ്ങേര് ഓട്ടോ പൈലറ്റെന്നു പറഞ്ഞത് എന്തുവാടീ ?
അത് ഞാനും കേട്ടിട്ടുണ്ട്… പൈലറ്റാകുന്നേനു മുമ്പ് മൂപ്പര് ഓട്ടോ ഡ്രൈവറായിരുന്നത്രേ..
ശെരിക്കും ??
ശെരിക്കും…
എന്നാലും എങ്ങനെയാ അല്ലേ ?
അതിപ്പോ കടല വിറ്റു നടന്നവരൊക്കെയല്ലേ ഇപ്പോള്‍ കോടീശ്വരന്‍മാരാകുന്നത്… അങ്ങനെ വിചാരിച്ചാല്‍ മതി…
ശെരിയാ,.. ദേ നമ്മളിപ്പോ വിമാനമോടിക്കുന്നതുപോലെ അല്ലേ ?
അതെയതെ…കിക്കി…
ഇതിനകത്ത് മിററൊന്നും ഇല്ലല്ലോടീ…
പുറകീന്നു വണ്ടിയൊന്നും വരാനില്ലല്ലോ അതായിരിക്കും…
പോടീ, മുഖം നോക്കാനും മേക്കപ്പിടാനുമൊക്ക മിറര്‍ വേണ്ടേ ?
കിക്കി… അങ്ങേര് നിന്നെ മടീലിരുത്താന്ന് പറഞ്ഞത് ശരിക്കും ഉദ്ദേശിച്ചായിരിക്കുമോടീ ?
പോടീ ഒന്ന്… അല്ലെങ്കിലും ഞാനല്ലല്ലോ, നീയല്ലേ ഏഞ്ചല്‍.. ഹൊ!
ഇതിനു സ്റ്റിയറിങ്ങൊന്നും ഇല്ലേടീ ? ചുമ്മാ തിരിച്ചോണ്ടിരിക്കായിരുന്നു…
ചുമ്മാ പിടിച്ചോണ്ടിരിക്കാന്‍ ഗിയറല്ലേടീ നല്ലത് ?
പോടീ ഒന്ന്… വൃത്തികെട്ടവള്‍..
ഇതിനകത്ത് എന്തുമാത്രം മീറ്ററാ അല്ലേടീ ?
പെട്രോളിന്റേം ടയറിന്റെ കാറ്റിന്റേം ഓയിലിന്റേം… അങ്ങനെ ഓരോന്നിനും ഓരോ മീറ്ററല്ലേ ?
ആ പുറകിലത്തെ സീറ്റിലൊരു കോട്ടുകാരനിരിപ്പില്ലേ ? അതുവഴി പോരുമ്പോള്‍ എന്നാ നോട്ടമാണെന്നറിയാമോ ?
38ഡിയിലെ അല്ലേ ? മൂപ്പര് *********ന്റെ എംഡിയാ…. കുണ്ടിയാണ് വീക്ക്‌നെസ്സ് എന്നു തോന്നുന്നു…
അതെയതെ… ശ്ശൊ.. എനിക്കാണേല്‍ നാണം തോന്നി….
ഡീ ഈ നീണ്ടിരിക്കുന്ന സാധനം എന്താടീ ?
നിനക്കെപ്പോഴും നീണ്ടിരിക്കുന്ന സാധനങ്ങളോടാണല്ലോ താല്‍പര്യം ?
പോടീ ഒന്ന്… ഇത് ഹാന്‍ഡ്‌ബ്രേക്ക് ആണെന്നു തോന്നുന്നു…
അതിനിപ്പോ ഇത് പറക്കുവല്ലേ… നീ ചില്ലിലൂടെ നോക്കിക്കേ… കണ്ടോ ?
കാക്കയോ പ്രാവോ മറ്റോ പറക്കുന്നത് കാണാവോടീ ?
അതൊക്കെ താഴെക്കൂടിയല്ലേ പൊട്ടിപ്പെണ്ണേ… നമ്മള്‍ 13000 അടി മുകളിലാ ഇപ്പോള്‍…
ശ്ശൊ ! എന്താ ല്ലേ ?
ഫ്രണ്ട് സീറ്റിലിരിക്കുന്ന അമ്മച്ചി കുറച്ച് മുമ്പ് ചൂടുവെള്ളം ചോദിച്ചായിരുന്നു…
നമ്മളിവിടെ വെള്ളം ചൂടാക്കുവാണെന്നു വിചാരിച്ചോളും..
എടീ നമുക്കിതില്‍ പിടിച്ചു വലിച്ചാലോ ?
വേണ്ടാ ട്ടോ… ഇതിലൊന്നിലും പിടിച്ചേക്കരുത്… പിടിക്കാന്‍ പറ്റിയതൊക്കെ പുള്ളി പിന്നെ തരാം എന്നു പറഞ്ഞിട്ടാ പോയത്..
ഛെ… ഒരു വൃത്തികെട്ടവനാ അല്ലേ ?
ഓ! ആണുങ്ങളെല്ലാം ഇങ്ങനെയാടീ… എവനായാലും കണക്കാ…
ങ്ഹും… ഇതാണോടീ ബ്ലാക്ക്‌ബോക്‌സ് ?
പോടീ ഒന്ന്, ഇതാ കോ പൈലറ്റിന്റെ ടിഫിന്‍ ബോക്‌സാ…
ആ ചൊമല സ്വിച്ച് എന്തിനുള്ളതാടീ ?
അത് വിമാനം ഓണും ഓഫും ചെയ്യുന്നതായിരിക്കുമെടീ… അതിലൊന്നും തൊടണ്ടാട്ടോ…
ഇതിപ്പോ നേരം കുറെയായല്ലോ… അവന്‍മാര് അവിടെക്കിടന്നുറങ്ങിപ്പോയോ ? ഇത് താഴെയിറക്കാറാവുമ്പോഴേക്കും എണീറ്റു വരുമോ എന്തോ …
നീ കോളിങ് ബെല്ലടിച്ച് വിളിക്ക്…
ഏതാ അതിന് സ്വിച്ച് ? ഇവര് നമ്മളെ വിളിക്കാന്‍ ഞെക്കുന്ന സ്വിച്ച് ഇതാണെന്നു തോന്നുന്നു… കണ്ടോ എയര്‍ ഹോസ്റ്റസിന്റെ പടമുണ്ട്…
എന്നാ നീ പൈലറ്റിന്റെ പടമുള്ള സ്വിച്ചില്‍ ഞെക്ക്… അവന്‍മാര് വരും…
ദേ ഇതല്ലേ… ഞെക്കി !!!
അയ്യോ ന്റമ്മേ… നീ എവിടെയായീ ഞെക്കിയത് ? ഇത് കുലുങ്ങുന്നു…. അയ്യോ… രക്ഷിക്കണേ, രക്ഷിക്കണേ….
കെടന്നു കൂവാതെടീ… യാത്രക്കാര് കേള്‍ക്കും…. പിന്നെ ഇതിലൂടെ പറയുന്നത് തഴെ കണ്‍ട്രോള്‍ റൂമിലിരിക്കുന്ന കോന്തന്‍മാര്‍ക്കു കേള്‍ക്കാം…
നീ ഇ പറഞ്ഞതും കേള്‍ക്കില്ലേ ?
അയ്യോ… ശരിയാണല്ലോ… ശ്ശൊ!..
അയ്യോ ഇത് ചെരിയുന്നു…. ആരെങ്കിലും ഓടിവരണേ രക്ഷിക്കണേ…
മിണ്ടാതിരിക്കെടീ….
ഓംഹ്രീം കുട്ടിച്ചാത്താ… ഓംഹ്രീം കുട്ടിച്ചാത്താ… മായാവി വരുമോ എന്തോ…
ഡിങ്കനെക്കൂടി വിളിക്കെടീ ലുട്ടാപ്പീ…
എന്താ ? എന്താ ഇവിടെ ? ആരാ ഓട്ടോ പൈലറ്റ് ഓഫ് ചെയ്തത് ?
ഞാനല്ല, ഇവളാ.. ഞാന്‍ അപ്പോഴേ പറഞ്ഞതാ തൊടേണ്ടെന്ന്…
ക്യാപ്റ്റാ പണി കിട്ടിയേനെ…
എണീറ്റോടിക്കോ എല്ലാം…
കിക്കി…
കിണിക്കാതെ വിട്ടോ…
ശ്ശൊ! എന്നാലും നല്ല രസമായിരുന്നു അല്ലേടീ ?
ശെരിക്കും !!